Advertisement

കൊവിഡ് പ്രതിരോധം; ഡോക്ടർമാർ ഉൾപ്പെടെ 576 ജീവനക്കാരെ നിയമിക്കാൻ അനുമതി

January 31, 2022
Google News 1 minute Read

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ചികിത്സാ കേന്ദ്രങ്ങളിൽ ഡോക്ടർമാരുൾപ്പെടെ 576 ജീവനക്കാരെ അധികമായി നിയമിക്കാൻ അനുമതി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജീവനക്കാരെ നിയമിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറെയും സർക്കാർ മെഡിക്കൽ കോളജ്, എസ്.എ.ടി ആശുപത്രി സൂപ്രണ്ടന്റുമാരെയും ചുമതലപ്പെടുത്തി.

സർക്കാർ മെഡിക്കൽ കോളജിലും എസ്.എ.ടി ആശുപത്രിയിലും ജീവനക്കാരെ നിയമിക്കുന്നതിനുള്ള ചുമതല അതത് സൂപ്രണ്ടുമാർക്കാണ്. ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികൾ, ഫീല്‍ഡ് ലെവല്‍ ആശുപത്രികൾ, ലാബുകൾ (സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ്, ആർ.ജി.ബി.സി, ഐ.ഐ.എസ്.ഇ.ആർ, എസ്.സി.ടി) എന്നിവിടങ്ങളിലേക്ക് ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ, ലാബ് അസിസ്റ്റന്റുമാർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരെ നിയമിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് ജീവനക്കാരെ നിയമിക്കാനുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ഉത്തരവിൽ പറയുന്നു. ചികിത്സാ കേന്ദ്രങ്ങളിലേക്ക് പുനർവിന്യസിക്കപ്പെട്ട കുടുംബാരോഗ്യകേന്ദ്രങ്ങളിലേയും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലേയും ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാർ തിരികെ അതത് സ്ഥാപനങ്ങളിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിനും ആരോഗ്യ കേന്ദ്രങ്ങളിൽ ഉച്ചയ്ക്ക് ശേഷമുള്ള ഒ.പി സംവിധാനം പുനരാരംഭിക്കുന്നതിനും നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് എ.ഡി.എം നിർദേശം നൽകി.

Story Highlights : permission-to-hire-576-employees-including-doctors

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here