Advertisement

തൃശൂർ കൊടകരയിൽ വൻ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

January 31, 2022
Google News 1 minute Read
  • ചില്ലറ വിപണിയിൽ അഞ്ച് കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്.

തൃശൂർ കൊടകരയിൽ വൻ കഞ്ചാവ് വേട്ട. 460 കിലോയിലധികം കഞ്ചാവുമായി 3 പേർ പിടിയിലായി. കൊടുങ്ങല്ലൂർ സ്വദേശി ലുലു, വടക്കാഞ്ചേരി സ്വദേശി ഷാഹിൻ, മലപ്പുറം സ്വദേശി സലീം എന്നിവരാണ് പിടിയിലായത്. ചില്ലറ വിപണിയിൽ അഞ്ച് കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്.

സംസ്ഥാന പൊലീസിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിൽ ഒന്നാണ് ഇത്. മുന്തിയ ഇനം കഞ്ചാവാണ് പിടികൂടിയത്. ചരക്കുലോറിയിൽ അതിവിദഗ്ധമായി ഒളിപ്പിച്ചുകടത്തുന്നതിനിടെയാണ് മൂന്നംഗ സംഘം പിടിയിലായത്. ചാലക്കുടി ഡിവൈഎസ്പി സിആർ സന്തോഷും സംഘവുമാണ് ഇവരെ പിടികൂടിയത്.

Story Highlights : cannabis seized in thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here