ബോറിസ് ജോൺസണ് തിരിച്ചടി; പാർട്ടി ഗേറ്റ് വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് തിരിച്ചടി . പാർട്ടി ഗേറ്റ് വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. ബോറിസ് ജോൺസണെതിരെ രൂക്ഷമായ പരാമർശങ്ങളാണ് റിപ്പോർട്ടിൽ. ലോക്ഡൗൺ കാലത്ത് മദ്യ സൽക്കാരം നടത്തിയതിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ രാജിക്ക് സാധ്യതയേറുകയാണ്
ലോക്ഡൗൺ കാലത്തു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും സർക്കാർ മന്ദിരങ്ങളിലും മദ്യവിരുന്നുകൾ നടന്നിട്ടുണ്ടെന്നാണു വാർത്തകൾ. 2020 മേയില്‍ രാജ്യം ലോക്ഡൗണില്‍ ആയിരുന്നപ്പോള്‍ ഡ്രൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയില്‍ മദ്യപാന പാര്‍ട്ടി നടത്തിയതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നും പ്രതിപക്ഷത്തു നിന്നും ബോറിസ് ജോൺസണിന്റെ രാജിക്കായി മുറവിളി ഉയർന്നിരുന്നു.
അതിനിടെയാണ് 2021 ഏപ്രിൽ 16നു രാത്രി പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിൽ സാമൂഹിക നിയന്ത്രണം ലംഘിച്ച് രണ്ടു മദ്യസൽക്കാരം നടന്നത്. പാർട്ടിയിൽ പങ്കെടുത്ത ജീവനക്കാർ സമീപത്തെ സൂപ്പർമാർക്കറ്റിൽ നിന്ന് സൂട്ട്കേസ് നിറയെ മദ്യം വാങ്ങിയതായും വാർത്തകൾ വന്നിരുന്നു.
Read Also : താലിബാനെ വാക്കുകൊണ്ടല്ല, പ്രവൃത്തികൊണ്ട് വിലയിരുത്തണം: ബ്രിട്ടീഷ് പ്രധാനമന്ത്രി
അതേസമയം ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ നിര്‍ബന്ധിതരായപ്പോള്‍ പ്രധാനമന്ത്രി തന്നെ ഇത് ലംഘിച്ച് പാര്‍ട്ടികളില്‍ പങ്കെടുത്തത് കുറച്ചൊന്നുമല്ല ബ്രിട്ടനിലെ ജനങ്ങളെ ചൊടിപ്പിച്ചത്. എന്നാൽ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പരസ്യമായി മാപ്പുചോദിച്ചിരുന്നെങ്കിലും അദ്ദേഹത്തിനെതിരെ ഇപ്പോഴും പ്രതിഷേധം ശക്തമായി തുടരുകയാണ്.
Story Highlights : U K PM Boris Johnson after lockdown party gate report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here