അടുത്ത മാസത്തെ വിമാന സർവീസുകൾ റദ്ദാക്കി വിസ്താര

ഫെബ്രുവരി മാസത്തിൽ നടത്താനിരുന്ന വിവിധ സർവീസുകൾ നിർത്തലാക്കി വിസ്താര. ചില സർവീസുകൾ പുനഃക്രമീകരിക്കുകയും ചെയ്തു. യാത്രക്കാരുടെ കുറവാണ് നടപടിക്ക് കാരണമെന്നാണ് റിപ്പോർട്ട്. ( vistara cancels February flight services )
നടപടിയിൽ പ്രതിഷേധിച്ച് നിരവധി യാത്രക്കാരാണ് രംഗത്തെത്തിയിരിക്കുന്നത്. ഐഎസ്ആർഒ ശാസ്ത്രജ്ഞനെന്ന് പരിചയപ്പെടുന്ന ശിബാശിഷ് പൃഷ്ടിയെന്ന വ്യക്തിയുടെ ട്വിറ്ററിൽ നിന്ന് വന്ന ട്വീറ്റ് ഇങ്ങനെ : ‘പ്രിയപ്പെട്ട വിസ്താര, ഫെബ്രുവരി 5 ന് ഡൽഹിയിൽ നിന്ന് ഭുവനേശ്വരിലേക്കുള്ള സർവീസ് നിങ്ങൾ റദ്ദാക്കി. നിങ്ങളുടെ കസ്റ്റമർ സർവീസ് തട്ടിപ്പ് ആണെന്ന് കരുതുന്നു. കാരണം കഴിഞ്ഞ 48 മണിക്കൂറായി ലൈൻ തിരക്കിലാണ്. എത്രയും പെട്ടെന്ന് ടിക്കറ്റ് തുക പൂർണമായും തിരികെ നൽകണം’.
Read Also : കൊവിഡ് വ്യാപനം; രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി
@airvistara dear Vistara airlines
— Shibasish prusty (@ShibasishPrusty) January 30, 2022
You have cancelled a ticket from New Delhi to Bhubaneswar on 5th February.
Your customer care number is a cheap gimmick I think .No one responds and It's been busy since 48 hrs
Please refund the full amount asap.
കൊവിഡ് മൂന്നാം തരംഗം പൊട്ടിപ്പുറപ്പെട്ടതോടെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായതെന്നും വിവിധ സംസ്ഥാന സർക്കാരുകൾ നിയന്ത്രണണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്നും വിസ്താര വാക്താവ് പറയുന്നു.
യാത്രക്കാർക്ക് വേണ്ടി പരമാവധി സർവീസുകൾ നടത്താൻ ശ്രമിക്കുമെന്ന് വിസ്താര അധികൃതർ വ്യക്തമാക്കി. ഇതിന് പുറമെ മാർച്ച് 31 വരെയുള്ള യാത്രാ ബുക്കിംഗിൽ ഒരു തവണ റീഷെഡ്യൂൾ ചെയ്താൽ ഇനി പണം നൽകേണ്ടെന്നും വിസ്താര വ്യക്തമാക്കി. ഒന്നിൽ കൂടുതൽ തവണ റീഷെഡ്യൂൾ ചെയ്താൽ മാത്രമേ അധിക തുക നൽകേണ്ടതുള്ളു.
Story Highlights : vistara cancels February flight services
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here