ബജറ്റ് പ്രതീക്ഷ; കാര്‍ഷിക മേഖലയ്ക്കും നിര്‍ണായകം

കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കുമുണ്ടായ രൂക്ഷമായ പ്രതിസന്ധികള്‍ക്കൊടുവിലാണ് ഇന്ന് പാര്‍ലമെന്റില്‍ ബജറ്റ് അവതരണം. അതുകൊണ്ട് തന്നെ ഇത്തവണത്തെ കേന്ദ്രബജറ്റ് കാര്‍ഷിക മേഖലയ്ക്ക് ഏറെ നിര്‍ണായകമാണ്. കൊവിഡ് സൃഷ്ടിച്ച പ്രത്യാഘാതങ്ങളും കര്‍ഷക സമരവുമെല്ലാം ഇന്ത്യയുടെ കാര്‍ഷിക മേഖലയെയും കര്‍ഷകരെയും സാരമായി ബാധിച്ചിട്ടുണ്ട്. അവ നികത്തി മേഖലയെ ഊര്‍ജസ്വലമാക്കാന്‍ ഇത്തവണത്തെ ബജറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
കാര്‍ഷിക മേഖലയ്ക്കുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നീക്കിയിരുപ്പ് 2017-18ല്‍ 46,361 ആയിരുന്നെങ്കില്‍ 2021-22 സാമ്പത്തിക വര്‍ഷത്തിലേക്ക് കടന്നപ്പോള്‍ നീക്കിയിരുപ്പ് 1,35,854 ആയി. ഇതൊരു ശുഭസൂചനയായിരുന്നെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും കാര്‍ഷിക മേഖലയില്‍ കാണപ്പെട്ടില്ല. ഇന്ത്യയിലെ 86 ശതമാനം കര്‍ഷകരും ഇടത്തരമോ ചെറുകിട കര്‍ഷകരോ ആണ്. നീക്കിയിരുപ്പും ഭൂമിയുമെല്ലാം കുറവുള്ള കര്‍ഷകര്‍. ഇതിനുമുന്‍പ് പ്രഖ്യാപിച്ചിരുന്ന കാര്‍ഷിക ഉത്പന്ന-വള സബ്‌സിഡികളൊക്കെ കൊവിഡ് സാഹചര്യത്തില്‍ പുനപരിശോധിക്കേണ്ടിയിരിക്കുന്നു.
നിലവില്‍ ഇന്ത്യയിലെ കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്ക് 3.6ശതമാനമാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ 2024-25 ല്‍ 5 ട്രില്യണ്‍ എക്കോണമി എന്ന ലക്ഷ്യത്തിലേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്ന ലക്ഷ്യത്തിലേക്കും ഇന്ത്യ ചുവടുവയ്ക്കുന്നതില്‍ മഹാമാരിക്കാലത്തെ ബജറ്റിലും നിര്‍ണായകമാണ്.
വരുമാനം ഇരട്ടിപ്പിക്കാനുള്ള പദ്ധതികള്‍ക്കൊപ്പം കിസാന്‍ സമ്മാന്‍ നിധി പരിധിയും ഇത്തവണത്തെ ബജറ്റോടെ കൂട്ടിയേക്കും. വിള വൈവിധ്യവത്ക്കരണത്തിന് പ്രത്യേക പദ്ധതികളുണ്ടാകുമെന്നും പ്രതീക്ഷയുണ്ട്. പരുത്തിയുടെ ഇറക്കുമതി തീരുവയും കുറച്ചേക്കും.
Read Also : ബജറ്റ് ദിനത്തിൽ പ്രതീക്ഷയോടെ ഓഹരി വിപണി; വിപണികൾ ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങി
നടപ്പു സാമ്പത്തികവര്‍ഷം 9.2ഉം 2022-23ല്‍ 8-8.5ഉം ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിയ്ക്കുക. രാജ്യത്തെ കൊവിഡ് സാഹചര്യം, ഇന്ധന വില, ആഗോളതലത്തിലെ പണപ്പെരുപ്പം, പ്രധാന കേന്ദ്ര ബാങ്കുകളുടെ വിപണിയില്‍നിന്നുള്ള പണം പിന്‍വലിക്കല്‍ തുടങ്ങിയവയെ ഇതിനായ് ആശ്രയിക്കുന്നതാകും അതുകൊണ്ട് തന്നെ ബജറ്റ് സമീപനം. കൊവിഡ് പൂര്‍വ സ്ഥിതിയിലേക്ക് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മടങ്ങിയെത്തിയെന്ന നിഗമനം അടിസ്ഥാനമാക്കിയായിരിയ്ക്കും പുതിയ നിര്‍ദ്ദേശങ്ങള്‍ ബജറ്റ് മുന്നോട്ട് വയ്ക്കുക. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം.
Story Highlights : farmers expectations, budget 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here