ഐപിഎൽ മെഗാ ലേലം; ഷോർട്ട് ലിസ്റ്റിൽ 590 താരങ്ങൾ

ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ ലേലത്തിനുള്ള ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടത് 590 താരങ്ങൾ. മലയാളി താരം എസ് ശ്രീശാന്തും ഷോർട്ട് ലിസ്റ്റിൽ ഇടം നേടി. ഈ താരങ്ങളെല്ലാം ലേലത്തിൽ ഉണ്ടാവും. 10 മാർക്കീ താരങ്ങളാണ് ഷോർട്ട് ലിസ്റ്റിൽ ഉള്ളത്. ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ 2 കോടിയിൽ 48 താരങ്ങൾ ഉൾപ്പെട്ടു. ഈ മാസം 12, 13 തീയതികളിൽ ബെംഗളൂരുവിൽ വച്ചാണ് മെഗാ ലേലം. ഇക്കൊല്ലം മുതൽ പുതിയ രണ്ട് ടീമുകൾ അടക്കം 10 ടീമുകളാണ് ഐപിഎലിൽ മത്സരിക്കുക. (ipl auction short list)
370 ഇന്ത്യൻ താരങ്ങളും 220 വിദേശ താരങ്ങളുമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. നിലവിൽ അണ്ടർ 19 ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ താരങ്ങളിൽ ചിലർ ലേലത്തിലുണ്ട്. ക്യാപ്റ്റൻ യാഷ് ധുൽ, സ്പിന്നർ വിക്കി ഓസ്‌വാൾ, ബൗളിംഗ് ഓൾറൗണ്ടർ രാജവർഷൻ ഹങ്കർഗേക്കർ തുടങ്ങിയവർ ലേലത്തിൽ രജിസ്റ്റർ ചെയ്തു. ശ്രീലങ്കൻ ക്യാപ്റ്റനും ലോകകപ്പിലെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനുമായ ദുനിത് വെല്ലലഗെ, ദക്ഷിണാഫ്രിക്കൻ താരവും ലോകകപ്പിലെ ഉയർന്ന റൺ വേട്ടക്കാരനുമായ ഡെവാൾഡ് ബ്രേവിസ് എന്നിവരും പട്ടികയിലുണ്ട്.
Read Also : ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്ത ഒരേയൊരു ഭൂട്ടാനീസ് താരം; മിക്യോ ഡോർജിയെപ്പറ്റി കൂടുതലറിയാം
ഒന്നരക്കോടി അടിസ്ഥാന വിലയുള്ള 20 താരങ്ങളും ഒരു കോടി അടിസ്ഥാന വിലയുള്ള 34 താരങ്ങളും പട്ടികയിലുണ്ട്. ആർ അശ്വിൻ, പാറ്റ് കമ്മിൻസ്, ക്വിൻ്റൺ ഡികോക്ക്, ട്രെൻ്റ് ബോൾട്ട്, ശിഖർ ധവാൻ, ഫാഫ് ഡുപ്ലൈ, ശ്രേയാസ് അയ്യർ, കഗീസോ റബാഡ, മുഹമ്മദ് ഷമി, ഡേവിഡ് വാർണർ എന്നിവർ മാർക്കീ താരങ്ങളാണ്. ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ ഭൂട്ടാനീസ് താരമായ മിക്യോ ഡോർജി പട്ടികയിലില്ല.
ശ്രീശാന്ത് അടക്കം 13 കേരള താരങ്ങളും ഷോർട്ട് ലിസ്റ്റിലുണ്ട്. മുഹമ്മദ് അസ്‌ഹറുദ്ദീൻ, റോബിൻ ഉത്തപ്പ, വിഷ്ണു വിനോദ്, കെഎം ആസിഫ്, ബേസിൽ തമ്പി, സച്ചിൻ ബേബി, ജലജ് സക്സേന, എസ് മിധുൻ, രോഹൻ കുന്നുമ്മൽ, എം നിധീഷ്, ഷോൺ റോജർ, സിജോമോൻ ജോസഫ് എന്നീ കേരള താരങ്ങളാണ് ഷോർട്ട് ലിസ്റ്റിൽ ഉള്ളത്.
Story Highlights : ipl mega auction short list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here