Advertisement

ഒരിക്കല്‍ അധികാരത്തിലെത്തിയാല്‍ എഎപി 25 കൊല്ലം പഞ്ചാബ് ഭരിക്കും; ഭഗ്വന്ത് മന്‍

February 2, 2022
Google News 2 minutes Read
bhagwant mann

പഞ്ചാബില്‍ ജനങ്ങള്‍ ആംആദ്മിക്ക് വോട്ടുചെയ്ത് ജയിപ്പിച്ചാല്‍ 25 വര്‍ഷമെങ്കിലും സംസ്ഥാനത്ത് തുടര്‍ഭരണമുറപ്പെന്ന് എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗ്വവന്ത് മന്‍. നേരത്തെ ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ ബാദലും സമാനമായ പ്രസ്താവന നടത്തിയിരുന്നു.

‘പഞ്ചാബില്‍ പൂര്‍ണമായും കാര്യങ്ങള്‍ എന്റെ കയ്യിലാണ്. അധികാരത്തിലെത്തിയാല്‍ അഞ്ചുവര്‍ഷം ഭരിക്കുക മാത്രമല്ല, 25 വര്‍ഷമെങ്കിലും എഎപി തുടര്‍ഭരണത്തിലുണ്ടാകും’. മന്‍ പറഞ്ഞു. സംഗ്രൂരില്‍ നിന്നുള്ള മന്‍ ധുരി നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഭഗ്വന്ത് മന്‍ ജയിക്കുമെന്നും എഎപി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും എഎപി നേതാവ് അരവിന്ദ് കെജരിവാളും ആവര്‍ത്തിച്ചു.

അതേസമയം ഡല്‍ഹി സര്‍ക്കാരിന്റെ തുടര്‍ച്ചയായ അവഗണനയിലൂടെയും വിവേചനത്തിലൂടെയും കെജരിവാള്‍ പഞ്ചാബിനെയും അതിന്റെ ഭാഷയെയും സംസ്‌കാരത്തെയും അവഹേളിക്കുകയാണെന്ന് അകാലിദള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഈ മാസം 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണും.

Read Also : പെഗാസസ് ഉപയോഗിച്ച് നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളെ ആക്രമിച്ചു; രാഹുൽഗാന്ധി


2017ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 77 സീറ്റുകള്‍ നേടിയപ്പോള്‍ ശിരോമണി അകാലിദളിന് 18 സീറ്റുകളാണ് നേടാനായത്. എഎപി 20 സീറ്റുകളുമായി രണ്ടാമത്തെ വലിയ കക്ഷിയായി ഉയര്‍ന്നു.

Story Highlights : bhagwant mann, AAP, punjab polls 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here