Advertisement

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോർട്ട് നടപ്പാക്കണമെന്ന് സർക്കാരിന് നിർദേശം നൽകാനാവില്ല; ഹൈക്കോടതി

February 2, 2022
Google News 1 minute Read

സിനിമ മേഖലയുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോർട്ട് നടപ്പാക്കണമെന്ന് സർക്കാരിന് നിർദേശം നൽകാനാവില്ലെന്ന് ഹൈക്കോടതി. സർക്കാരിന്റെ വിവേചനാധികാരത്തിൽ കോടതി ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് പറഞ്ഞു. സിനിമ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ടതാണ് റിപ്പോർട്ട്. ലിംഗ വിവേചനം അവസാനിപ്പിക്കാനുള്ള നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്.

Read Also : ഞാൻ ഇപ്പോഴും ഏറ്റവും ഭീതിയോടെ ഓർക്കുന്ന നിമിഷങ്ങളിൽ ഒന്ന് ഇതാണ്; ജീവനുമായി പോരാടിയ നിമിഷത്തെ കുറിച്ച് വാവ സുരേഷ്

സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് നടപ്പാക്കണമെന്നും കമ്മീഷനു സാക്ഷികൾ നല്കിയ മൊഴിയിൽ പരാമർശമുളളവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ‘ദിശ’ എന്ന സംഘടന സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. പീഡന പരാതികള്‍ പരിഗണിക്കുന്നതിന് ജില്ലാ തലങ്ങളിലായി 258 നോഡല്‍ ഓഫീസർമാരെ നിയമിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.

ജോലി സ്ഥലത്ത് സ്ത്രികൾക്കെതിരായ ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കന്നതിന് 14 ജില്ലകളിലും സമിതികളെ നിയോഗിച്ചതായി സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി എൻ മനോജ് കുമാർ ബോധിപ്പിച്ചു.

Story Highlights : government-cannot-implement-justice-hema-commission-report-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here