Advertisement

ഏറ്റവും കുറഞ്ഞ പലിശനിരക്കിൽ സ്വർണ വായ്‌പ ലഭ്യമാക്കാൻ ഐസിഎല്‍ ഫിന്‍കോര്‍പ്; ആയിരം രൂപയ്ക്ക് വെറും 23 പൈസ പ്രതിദിന പലിശ!

February 2, 2022
Google News 3 minutes Read
icl fincorp gold loan

പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളിൽ പലപ്പോഴും എല്ലാവർക്കും ആശ്വാസമാകുന്ന മുതൽക്കൂട്ടാണ് സ്വർണം. അത്യാവശ്യ ഘട്ടങ്ങളിൽ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഭൂരിഭാഗം പേരും സ്വർണ വായ്പയാണ് ആശ്രയിക്കുന്നത്. കുറഞ്ഞ പലിശ നിരക്കിൽ ഉടൻ ലഭ്യമാകുമെന്നതാണ് സ്വർണ വായ്‌പയുടെ പ്രധാന ആകർഷണം. പക്ഷേ, എങ്ങനെയാണ് അനുയോജ്യവും അധികം തുക ഈടാക്കാത്തതുമായ വായ്‌പ പദ്ധതി കണ്ടെത്തുക എന്നതിൽ വളരെയധികം ആശങ്ക നിലനിൽക്കാറുണ്ട്. പലിശ നിരക്കാണ് ഇതിൽ പ്രധാന വെല്ലുവിളി.

എന്നാൽ, ഐസിഎല്‍ ഫിന്‍കോര്‍പ് ഉള്ളപ്പോൾ ഇത്തരം ആശങ്കകളുടെ ആവശ്യമില്ല. കാരണം കുറഞ്ഞ പലിശ നിരക്കിൽ സ്വർണ വായ്‌പ ലഭിക്കാൻ ഐസിഎല്‍ ഫിന്‍കോര്‍പ് സഹായിക്കുന്നു. ആയിരം രൂപയ്ക്ക് വെറും 23 പൈസ പ്രതിദിന പലിശ നിരക്കിലാണ് പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഐസിഎല്‍ ഫിന്‍കോര്‍പ് സ്വര്‍ണ വായ്പ നല്‍കുന്നത്. 8.3% മാത്രമാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ സ്വര്‍ണവായ്പയുടെ പലിശ നിരക്ക്.

അതായത് സ്വർണം പണയമായി നൽകി ലോൺ എടുത്താൽ ആയിരം രൂപയ്ക്ക് ദിവസം 23 പൈസ മാത്രമേ പലിശയിനത്തിൽ നിങ്ങൾക്ക് നൽകേണ്ടതുള്ളൂ. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍, സ്വര്‍ണവായ്പക്ക് ഏറ്റവും കുറഞ്ഞ പലിശ ഈടാക്കുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ് ഐസിഎല്‍ ഫിന്‍കോര്‍പ്. കുറഞ്ഞ പലിശ എന്നതിന് പുറമെ ഹിഡൻ ചാർജുകൾ ഒന്നും തന്നെ ഈടാക്കുന്നില്ല എന്നതും പ്രത്യേകതയാണ്.

മാത്രമല്ല, ഗോള്‍ഡ് ഇവാലുവേഷന്‍ ചാർജിന്റെയും ആവശ്യമില്ല. കുറഞ്ഞ പലിശയും ആകർഷകമായ ഘടകങ്ങളും ലോൺ ലഭ്യതയെ സങ്കീർണ്ണമാക്കുമെന്ന ആശങ്കയും വേണ്ട. കാരണം, അങ്ങേയറ്റം ലളിതവും സുതാര്യവുമായ നടപടി ക്രമങ്ങളിലൂടെ സ്വർണ വായ്‌പ എത്രയും വേഗത്തിൽ ലഭ്യമാകും. അത്യാവശ്യമുള്ള ഏതാനും രേഖകൾ മാത്രം നൽകി വേഗത്തിൽ തന്നെ ലോൺ പാസായി പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തും. തവണ വ്യവസ്ഥയില്‍ ലോൺ തിരിച്ചടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്.

ഐസിഎല്‍ ഫിന്‍കോര്‍പ്

1991ല്‍ സ്ഥാപിതമായ ഐസിഎല്‍ ഫിന്‍കോര്‍പ് സ്വര്‍ണ വായ്പ കൂടാതെ വാഹന വായ്പ, ബിസിനസ് വായ്പ, മണി ട്രാന്‍സ്ഫര്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ഹോം ഇന്‍ഷുറന്‍സ്, വിദേശനാണ്യവിനിമയം തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങളും ദക്ഷിണേന്ത്യയിലെ തന്നെ മുൻ നിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഈ കമ്പനി ലഭ്യമാക്കുന്നുണ്ട്.

തൃശൂരിലെ ഇരിങ്ങാലക്കുട ആസ്ഥാനമായുള്ള ഐസിഎല്‍ ഫിന്‍കോര്‍പിന് നിലവില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്ര, തെലുങ്കാന, ഒറീസ എന്നീ സംസ്ഥാനങ്ങളി ബ്രാഞ്ചുകളുണ്ട്. ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലുമായി ആകെ 211-ല്‍ അധികം ബ്രാഞ്ചുകളാണ് കമ്പനിക്ക് ഉള്ളത്. ഗ്രാമീണമേഖലയ്ക്ക് ആവശ്യമായ സാമ്പത്തിക സേവനങ്ങള്‍ മികവുറ്റ വിധത്തില്‍ ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ. ജി. അനില്‍കുമാര്‍ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഗ്രാമീണ മേഖലകളിലും ചെറുപട്ടണങ്ങളിലുമാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ബ്രാഞ്ചുകൾ കൂടുതലും പ്രവര്‍ത്തിക്കുന്നത്.

ഇതിനിടെ കല്‍ക്കട്ട ആസ്ഥാനമായുള്ള സേലം ഈറോഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്ന ബിഎസ്ഇ ലിസ്റ്റഡ് കമ്പനിയെ ഐസിഎല്‍ ഫിന്‍കോര്‍പ് ഏറ്റെടുക്കുയുണ്ടായി. അന്ന് ഒരു രൂപ ഫെയ്‌സ് വാല്യൂ ഉണ്ടായിരുന്ന ഈറോഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ ഇന്നത്തെ മൂല്യം 21.75 രൂപയാണ്. കെ. ജി അനില്‍കുമാറിന്റെ ദീര്‍ഘവീക്ഷണവും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ പ്രവര്‍ത്തന മികവുമാണ് ഈ നേട്ടത്തിന്റെ പിന്നിലുള്ളത്. പ്രൊഫഷണലിസവും ഇടപാടുകളിലെ സുതാര്യതയും മികവുമാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പിനെ വിജയത്തിലേക്ക് എത്തിച്ചത്. ഐസിഎല്‍ ഗ്രൂപ്പിനു കീഴില്‍ ഐസിഎല്‍, ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഐസിഎല്‍ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയ സംരംഭങ്ങളും ഉള്‍പ്പെടുന്നു.

ഉപഭോക്താവിനെ അറിയുക എന്നത്, 3.5 മില്യണില്‍ അധികം സംതൃപ്തരായ ഉപഭോക്താക്കളുള്ള ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ നയങ്ങളില്‍ ഒന്നാണ്. അതുകൊണ്ടാണ് പോര്‍ട്ട്ഫോളിയോയുടെ 90 ശതമാനത്തിലധികവും ഗോള്‍ഡ് ലോൺ ആയിരുന്നിട്ടും കുറഞ്ഞ പലിശയില്‍ സ്വര്‍ണ വായ്പ ലഭ്യമാക്കുന്നത്.

എത്രയും പെട്ടന്ന് പണം ആവശ്യമായ സന്ദര്‍ഭം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍, സ്വര്‍ണം പണയം വെയ്ക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ ഓര്‍ക്കുക, ഐസിഎല്‍ ഫിന്‍കോര്‍പ് നിങ്ങള്‍ക്ക് കുറഞ്ഞ പലിശയില്‍ മികവുറ്റ സേവനം ലഭ്യമാക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
വെബ്‌സൈറ്റ്: www.iclfincorp.com
ഫോൺ: 1800 313 3353 (Toll Free)
ഇമെയില്‍: info@iclfincorp.com

Story Highlights : ICL Fincorp to offer gold loans at the lowest interest rates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here