Advertisement

‘സമയം കളയരുത്, കാര്യക്ഷമമായ സമ്മേളനം ഉറപ്പാക്കണം’; വെങ്കയ്യ നായിഡു

February 2, 2022
1 minute Read

കാര്യക്ഷമമായ ബജറ്റ് സമ്മേളനം ഉറപ്പാക്കാൻ അംഗങ്ങളോട് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡു. തടസ്സങ്ങൾ കാരണം ശീതകാല സമ്മേളനത്തിൻ്റെ 52.10% പ്രവർത്തന സമയം നഷ്ടപ്പെട്ടു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷവും ആദ്യ പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള 70 ആം വർഷവും ആഘോഷിക്കുന്ന വേളയിൽ ഇതിനെ ഒരു ബജറ്റ് സെഷൻ മാത്രമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം നടന്ന മൺസൂൺ സമ്മേളനത്തിൽ സഭയുടെ 70.40% പ്രവർത്തന സമയം നഷ്ടമായി. ഈ പ്രവണത ശരിയല്ല. നാമെല്ലാവരും അതേക്കുറിച്ച് ചിന്തിക്കുകയും അനുയോജ്യമായ രീതിയിൽ സ്വയം പെരുമാറുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ 5000 എംപിമാരും എംഎൽഎമാരും എംഎൽസിമാരും ജനങ്ങളുടെ വിശ്വാസത്തിന് യോജിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

പാർലമെന്ററി ചുമതലകളോടുള്ള ഓരോരുത്തരുടെയും പ്രതിബദ്ധത സ്വാഗതാർഹമാണ്. എന്നാൽ എംപിമാരുടെ ഹാജർ 2016-2017ൽ 47.64% ആയിരുന്നത് 2019-2020ൽ 48.79% ആയി ഉയർന്നെങ്കിലും 2020-2021ൽ 47% ആയി കുറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ, രാഷ്ട്രപതിക്കുള്ള നന്ദി പ്രമേയത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് ബിസിനസ് ഉപദേശക സമിതി 12 മണിക്കൂറും 2022-2023 ബജറ്റിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് 11 മണിക്കൂറും അനുവദിച്ചിട്ടുണ്ടെന്ന് നായിഡു പറഞ്ഞു.

Story Highlights : venkaiah-naidu-asks-mps-to-improve-productivity

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top