ഇസ്ലാമിക് സ്‌റ്റേറ്റ് നേതാവിനെ വധിച്ചു; സ്ഥിരീകരിച്ച് ജോ ബൈഡൻ

ഇസ്ലാമിക് സ്‌റ്റേറ്റ് നേതാവിനെ വധിച്ച് അമേരിക്കൻ സേന. സിറിയയിലെ അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറൈഷിയെയാണ് അമേരിക്കൻ സൈന്യം വധിച്ചത്. പ്രസിഡന്റ് ജോ ബൈഡന്റെ നിർദേപ്രകാരമാണ് സൈനിക നടപടി. ( Abu Ibrahim al-Hashimi al-Qurashi isis leader killed )
പ്രസിഡന്റ് ജോ ബൈഡൻ തന്നെയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് നേതാവിന്റെ മരണ വാർത്ത സ്ഥിരീകരിച്ച് വാർത്താ കുറിപ്പ് ഇറക്കിയത്. അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവന ഇങ്ങനെ : ‘ കഴിഞ്ഞ ദിവസം രാത്രി എന്റെ നിർദേശ പ്രകാരം യുഎസ് സൈന്യം വടക്ക് പടിഞ്ഞാറൻ സിറിയയിൽ ഭീകരവിരുദ്ധ ഓപറേഷൻ നടത്തി. അമേരിക്കൻ പൗരന്മാരെയും ഞങ്ങളുടെ സഖ്യ കക്ഷികളെയും സംരക്ഷിക്കാനായിരുന്നു അത്. സൈന്യത്തിന്റെ ധീരതയ്ക്കും നൈപുണ്യത്തിനും നന്ദി, ഞങ്ങൾ ഐഎസ്‌ഐഎസ് നേതാവ് അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറൈഷിയെ വധിച്ചു. എല്ലാ അമേരിക്കൻ പൗരന്മാരും ദൗത്യം പൂർത്തിയാക്കി സുരക്ഷിതരായി മടങ്ങി’.
അബു ബക്കർ അല്ഡ ബാഗ്ദാദിയുടെ മരണത്തെ തുടർന്ന് 2019 ഒക്ടോബർ 31 നാണ് അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറൈഷി ഇസ്ലാമിക് നേതാവായി ചുമതലയേൽക്കുന്നത്. ഖുറൈഷിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്യൺ ഡോളറാണ് അമേരിക്ക വാഗ്ദാനം ചെയ്തിരുന്നത്.
Read Also : ഇസ്ലാമിക് സ്‌റ്റേറ്റ് ആസ്ഥാനം റാഖ സൈന്യം പിടിച്ചെടുത്തു
ഇറാഖിൽ ജനിച്ച ഖുറൈഷി മൊസൂൾ സർവകലാശാലയിൽ നിന്ന് ഷരിയ നിയമത്തിൽ ബിരുദം നേടിയിട്ടുണ്ട്. ഇറാഖിൽ സൈനികനായി ജോലി ചെയ്തിരുന്നു. സദ്ദാം ഹുസൈന്റെ മരണത്തോടെ ഖുറൈഷി അൽ ഖൈ്വദയിൽ ചേർന്നു. 2004 ൽ ഖുറൈഷി അമേരിക്കൻ സേനയുടെ പിടിയിലായി. അമേരിക്കയുടെ ബുക്ക ക്യാമ്പിൽ വച്ചാണ് ഖുറൈഷി ബാഗ്ദാദിയെ കാണുന്നത്. 2008 ൽ തടവിലിരിക്കെ അമേരിക്കൻ സൈന്യത്തിന് ഖുറൈഷി നിരവധി സുപ്രധാന വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ ഖുറൈഷി വീണ്ടും അൽഖൈ്വയ്ദയിൽ ചേർന്ന് പ്രവർത്തിച്ചു. 2014 ലാണ് ഖുറൈഷി അൽ ഖൈ്വയ്ദ വിട്ട് ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നത്. 2014 ൽ ഐഎസ് മൊസൂൾ പിടിച്ചടുക്കുമ്പോൾ ദൗത്യത്തിൽ സുപ്രധാന പങ്കുവഹിച്ചത് ഖുറൈഷിയായിരുന്നു. യസീദികളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സിഞ്ചാർ കൂട്ടക്കുരുതിക്ക് പിന്നിൽ ഖുറൈഷിയായിരുന്നു.
Story Highlights : Abu Ibrahim al-Hashimi al-Qurashi isis leader killed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here