കർണാടകയിൽ സജീവ കൊവിഡ് കേസുകൾ കുറയുന്നു

കർണാടകയിലെ മൂന്നാം തരംഗത്തിൽ സജീവ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. ജനുവരി 24 ന് 3,62,487 ആയിരുന്ന സജീവ കേസുകൾ, ഫെബ്രുവരി ഒന്നോടെ രണ്ട് ലക്ഷത്തിന് താഴെ എത്തി. ഫെബ്രുവരി ഒന്നിന് 1,97,725 കേസുകൾ ഉണ്ടായിരുന്നെങ്കിൽ ഫെബ്രുവരി 2 ന് ഇത് 1,77,244 ആയി വീണ്ടും കുറഞ്ഞു.
2021 സെപ്റ്റംബർ മുതൽ തുടർച്ചയായി കുറഞ്ഞുകൊണ്ടിരിക്കുന്ന സജീവ കേസുകൾ, മൂന്നാം തരംഗം ആരംഭിച്ച ഡിസംബർ മുതൽ വീണ്ടും ഉയരാൻ തുടങ്ങി. 2022 ജനുവരി 6 ന് സജീവ കേസുകളുടെ എണ്ണം 20,000 കടന്നിരുന്നു. 2021 ഓഗസ്റ്റ് 15 ന് ശേഷം ആദ്യമായാണ് കേസുകൾ ഇത്രയും വർധിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് സജീവ കേസുകൾ അതിവേഗം കുറയുകയാണ്. പരിശോധന കുറച്ചതാണ് കേസുകളുടെ എണ്ണം കുറയാൻ കാരണമെന്ന് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ പരിശോധനയുടെ തോത് പരിഗണിക്കാതെ തന്നെ സ്ഥിരമായ കുറവുണ്ടായിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ കമ്മീഷണർ ഡി രൺദീപ് പറഞ്ഞു.
Story Highlights : active-covid-19-cases-fall-below-2-lakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here