Advertisement

സിൽവർ ലൈൻ രാജ്യസഭയിൽ ഉന്നയിച്ച് സിപിഐഎം

February 3, 2022
Google News 2 minutes Read

സിൽവർ ലൈൻ വിഷയം രാജ്യസഭയിൽ ഉന്നയിച്ച് സിപിഐഎം. എളമരം കരീമാണ് വിഷയം രാജ്യസഭയിൽ ഉന്നയിച്ചത്.എന്നാൽ സർക്കാരിന്റെ സ്വപ്‍നപദ്ധതിയായ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ ലൈനിന് തത്കാലം അനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ അറിയിച്ചിരുന്നു. .

യു ഡി എഫിന്റെ എം പിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. കേരളം നല്‍കിയ ഡി പി ആര്‍ പൂര്‍ണമല്ല, പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സില്‍വര്‍ ലൈനിന് കേന്ദ്രം അംഗീകാരം നിഷേധിച്ചത്. കെ റെയില്‍ ആണ് സിൽവർ ലൈൻ നടപ്പാക്കുന്നത്.

അതേസമയം സിൽവർ ലൈനിന് കേന്ദ്രാനുമതിയുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ട്വന്റി ഫോറിനോട് പറഞ്ഞു. പദ്ധതിക്ക് അനുമതിയില്ലെന്ന കാര്യം സംസ്ഥാന ധനമന്ത്രി ശരിവച്ചതാണെന്ന് വി മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അവകാശവാദത്തെ കെ എൻ ബാലഗോപാൽ ഫലത്തിൽ തള്ളിക്കളയുകയാണ്. ആരെ ബോധിപ്പിക്കാനാണ് സിൽവർ ലൈനിന്റെ പേരിൽ സർവേക്കല്ലുകൾ സ്ഥാപിക്കുന്നതെന്ന് വി മുരളീധരൻ ചോദിച്ചു.

Read Also : കേന്ദ്രത്തിന്റേത് സാധാരണ മറുപടി മാത്രം; പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം കാര്യങ്ങള്‍ മനസിലാക്കാതെയെന്ന് ധനമന്ത്രി

സർവേക്കല്ലുകൾ കാണിച്ച് എവിടെനിന്നോ എന്തോ കിട്ടാനുണ്ടെന്ന് സംശയമുണ്ട്. ആയിരക്കണക്കിന് ആൾക്കാരെ കുടിയൊഴിപ്പിച്ചുള്ള പദ്ധതി നടപ്പാക്കേണ്ട സാഹചര്യം കേരളത്തിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് വേണ്ടത് വന്ദേ ഭാരത് ട്രൈയിനെന്ന് വി മുരളീധരൻ പറഞ്ഞു. വന്ദേ ഭാരത് ട്രൈയിൻ കേരളത്തിന് അനുവദിച്ച് കിട്ടാൻ ബി ജെ പി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights : CPI (M) raises silver line in Rajya Sabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here