ആശുപത്രിക്ക് മുന്നിൽ പണമിടപാടിനെ ചൊല്ലി കൂട്ടത്തല്ല്; കണ്ണൂരിൽ കെപിസിസി അംഗമടക്കം 6 പേർക്കെതിരെ കേസ്

കണ്ണൂർ ശ്രീകണ്ഠപുരത്ത് സംഘർഷം. പണമിടപാട് തർക്കത്തെ ചൊല്ലിയുള്ള കൂട്ടത്തല്ലിൽ 6 പേർക്കെതിരെ കേസെടുത്തു.കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂരിനും മറ്റു അഞ്ചു പേർക്കും എതിരെ കേസെടുത്തു. ഇന്നലെ ആയിരുന്നു സംഭവം. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആശുപത്രിയുടെ പത്താമത് വാർഷികമായിരുന്നു ഇന്നലെ. ആശുപത്രിയുടെ ചെയർമാൻ കൂടിയായ മുഹമ്മദ് ബ്ലാത്തൂരും മകനും സഹോദരനുമായിരുന്നു ഒരുവശത്ത്. ഇരിക്കൂർ സ്വദേശികളായ അച്ഛനും മകനുമായിരുന്നു മറുവശത്ത്.
പണമിടപാട് സംബന്ധിച്ച തർക്കം കൂട്ടത്തല്ലിലേക്ക് പോവുകയായിരുന്നു. ഇരിക്കൂർ സ്വദേശിയുടെ മകന് മുഹമ്മദ് ബ്ലാത്തൂരിന്‍റെ മകൻ പണം നൽകാനുണ്ടെന്നായിരുന്നു ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്തു.
എന്നാല്‍ മകനുമായി ബന്ധപ്പെട്ട് സാമ്പത്തിക തർക്കം ഇല്ലെന്നാണ് മുഹമ്മദ് ബ്ലാത്തൂരിന്‍റെ പ്രതികരണം. സംഘടിച്ചെത്തി ആശുപത്രിയിൽ കയറി അതിക്രമം നടത്തുകയായിരുന്നു എന്നും മുഹമ്മദ് ബ്ലാത്തൂർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Story Highlights : kpcc clash in front of hospital in kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here