Advertisement

തള്ളിക്കളയാൻ വരട്ടെ, സെൽഫിയിലും കാര്യമുണ്ട്; സെൽഫിയുടെ ഗുണങ്ങൾ ചില്ലറയല്ല …

February 3, 2022
Google News 1 minute Read

വിശേഷ ദിവസങ്ങൾക്കായി കാത്തിരുന്ന് ഒരു കുടുംബ ഫോട്ടോ എടുത്ത കാലത്ത് നിന്ന് വളരെ ദൂരം നമ്മൾ സഞ്ചരിച്ചിരിക്കുന്നു. നാലിഞ്ച് സ്‌ക്രീനിൽ നമ്മുടെ വിരൽത്തുമ്പിൽ എത്ര ചിത്രങ്ങൾ വേണമെങ്കിലും പകർത്താവുന്ന രീതിയിലേക്ക് ഫോട്ടോ എടുക്കൽ വളർന്നു. ആ മാറ്റത്തിൽ തന്നെ വിപ്ലവമായിരുന്നു സെൽഫികൾ. സെൽഫി ഒരു സ്നേഹപ്രകടനമാണ്. നമ്മളെ തന്നെ സ്വയം സ്നേഹിക്കുന്നതിന്റെയും താലോലിക്കുന്നതിന്റെയും ഒരു രൂപം.

ഇന്നത്തെ കാലത്ത് കൊച്ചുകുട്ടികൾക്ക് പോലും ഫോട്ടോ എടുക്കൻ അറിയാം എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ വളർന്നിരിക്കുന്നു. യഥാർത്ഥത്തിൽ ഫോട്ടോ എടുക്കുന്നതും നമ്മുടെ സന്തോഷവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

2016 ൽ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയെ കുറിച്ചും അത് ഒരുവന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന ഗുണങ്ങളെ കുറിച്ചും പഠനം നടത്തി. എന്താണ് പഠന റിപ്പോർട്ട് എന്നല്ലേ. വെറും നാലാഴ്ചക്കാലം മാത്രം നീണ്ടുനിന്ന ഒരു ഹ്രസ്വകാല പഠനമായിരുന്നു അത്. പഠനത്തിൽ പങ്കെടുത്ത ഓരോരുത്തരോടും ദിവസവും ഒരു ഫോട്ടോ വീതം എടുക്കാൻ ആവശ്യപ്പെട്ടു. അത് ചിരിക്കുന്ന ഒരു സെൽഫിയെ നമ്മളേയോ അല്ലെങ്കിൽ മറ്റുള്ളവരെയോ സന്തോഷിപ്പിക്കുന്ന ഒരു ദൃശ്യമോ ആയിരിക്കണം എന്നതാണ് നിബന്ധന. ഇപ്രകാരം ആളുകളെ മൂന്നായി തരംതിരിച്ചു. പഠനകാലത്ത് പങ്കെടുക്കുന്നവരുടെ മൂഡ് എങ്ങനെയാണ് എന്നത് ദിവസവും മൂന്ന് നേരം രേഖപ്പെടുത്തുവാനും ആവശ്യപ്പെട്ടു.

പഠനത്തിന്റെ അവസാനം നടത്തിയ നിരീക്ഷണങ്ങൾ തെളിയിക്കുന്നത് പങ്കെടുത്ത എല്ലാവരിലും ഒരു പോസിറ്റീവ് വൈബ് ലഭിച്ചു എന്നാണ്. എന്നാൽ പ്രത്യേക ശ്രദ്ധ നേടിയ നിരീക്ഷണം മറ്റൊന്നായിരുന്നു. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ കൂട്ടർക്ക് മറ്റു രണ്ട്‍ കൂട്ടരെയും അപേക്ഷിച്ച് പോസിറ്റീവ് വൈബ്‌സ് കുറവാണ് എന്നാണ് കണ്ടെത്തിയത്. കൂടാതെ സെൽഫി എടുത്തവർക്കാണ് ഏറ്റവും കൂടുതൽ ഇത് ലഭിച്ചിരിക്കുന്നത്. ജീവിതത്തിൽ സമ്മർദ്ദം പേറിനടക്കുന്ന ആധുനിക യുഗത്തിൽ ഈ പഠനത്തിന് വലിയ പ്രാധാന്യമുണ്ട്. പ്രേത്യേകിച്ച് കോളേജ് വിദ്യാർത്ഥികളിൽ…

Read Also : നിസാരമാക്കി കളയരുത്, കഥയിലും അല്പം കാര്യമുണ്ട്; എന്തൊക്കെയാണ് വായനയുടെ ഗുണങ്ങൾ..

പഠനത്തിന്റെ സമ്മർദ്ദവും വീട് വിട്ടുനിൽക്കുന്ന അവസ്ഥയും ഒറ്റപ്പെടലും സാമ്പത്തിക ഞെരുക്കവുമെല്ലാം ഇവർ ഒരുമിച്ച് തന്നെ അനുഭവിക്കുന്നു. മേൽപറഞ്ഞ സമ്മർദ്ദം പാശ്ചാത്യ രാജ്യങ്ങളിൽ അധികമാണ്. കാരണം കോളേജ് പഠനം മുതൽ സ്വന്തം അധ്വാനത്തിലാണ് വിദ്യാർത്ഥികൾ ജീവിക്കുന്നത്. വെറുതെ പുഞ്ചിരിക്കുന്നത് പോലും നമ്മുടെ സമ്മർദ്ദം കുറയ്ക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. അപ്പോൾ പിന്നെ ചിരിക്കുന്ന ഒരു സെൽഫിയെടുത്താൽ അതുനോക്കുമ്പോൾ എല്ലാം മനസമ്മർദ്ദം കുറയും എന്നതിൽ സംശയമില്ല. സെൽഫി എടുക്കുന്നവരിൽ അവരുടെ ചിരിപോലും ദിവസങ്ങൾ കഴിഞ്ഞപ്പോൾ മെച്ചപ്പെട്ടു വന്നു അത്രേ. ടെക്‌നോളജി ഉപയോഗപെടുത്തിയാണെങ്കിലും ഒരുവന്റെ മനഃസംഘർഷത്തിന് അയവു വരുന്നതിന് അത് പ്രയോജനപ്പെട്ടുവെങ്കിൽ ചിരിച്ചുകൊണ്ട് സെൽഫി എടുക്കുന്നതിൽ എന്താണ് കുഴപ്പം.

എന്നാൽ സ്വന്തമായി സന്തോഷം പകർത്തിയ ദൃശ്യങ്ങൾ പകർത്തിയവരിൽ കണ്ടത് അവർക്ക് അവരുടെ സന്തോഷം മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കാൻ സാധിച്ചു എന്നതാണ്. ഇനി മൂന്നാമത്തെ ഗ്രൂപ്പിൽ പെട്ടവർക്കാകട്ടെ ഫോട്ടോഗ്രഫിയെക്കാൾ അവരെ സ്വാധീനിച്ചത് മറ്റുള്ളവരുമായി ഇടപഴകുമ്പോൾ ലഭിച്ച സ്ട്രെസ് റിലീഫാണ്. ചുരുക്കത്തിൽ ഇതിൽ നിന്ന് മനസിലാകുന്നത് അവനവന് സന്തോഷം നൽകുന്ന ഒന്നാണ് ഈ സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫി. അതുകൊണ്ട് സന്തോഷവും സമാധാനവും ലഭിക്കുന്നുവെങ്കിൽ ഫോട്ടോ എടുക്കുന്നതിൽ എന്താണ് തെറ്റ്. ഈ സന്തോഷവും സ്‌ട്രെസ് റിലീഫുമാണോ ഒരുവനെ സെൽഫി എടുക്കാൻ വീണ്ടും പ്രേരിപ്പിക്കുന്നത്. വൈകാരിക സന്തുലിതാവസ്ഥയാണ് മാനസിക ആരോഗ്യത്തിന്റെ പ്രധാന ഘടകം. ഫോട്ടോഗ്രാഫി അതിന് കാരണമാകുന്നുവെങ്കിൽ അതിനെ തള്ളിക്കളയേണ്ട ആവശ്യമില്ല.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. എൽസി ഉമ്മൻ, മാനസികാരോഗ്യ വിദഗ്ധ

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here