നീതിരാഹിത്യത്തിന്റേയും തിരിച്ചറിയപ്പെടാതെ പോയ ഹൃദയബന്ധങ്ങളുടേയും കഥ പറയുന്ന 71 ചിത്രങ്ങള്‍; ശ്രദ്ധ നേടി അരുണ്‍രാജിന്റെ കണ്‍സെപ്റ്റ് ഫോട്ടോഗ്രഫി

ജീവന്‍ തുടിക്കുന്ന സ്റ്റില്‍ ഫോട്ടോഗ്രാഫുകളിലൂടെ കഥപറഞ്ഞ് വിഡിയോകളേക്കാള്‍ ശക്തമായ സന്ദേശങ്ങള്‍ നല്‍കുന്ന അരുണ്‍രാജിന്റെ പുതിയ കണ്‍സെപ്റ്റ് ഫോട്ടോഗ്രഫി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. തന്റെ മുന്‍ വര്‍ക്കുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി നീതിരാഹിത്യത്തിന്റേയും ആണ്‍ ജീവിതത്തിന്റെ സങ്കീര്‍ണതലങ്ങളേയും തിരിച്ചറിയപ്പെടാതെ പോയ ഹൃദയബന്ധങ്ങളേയും 71 ഫോട്ടോഗ്രാഫുകളിലൂടെ വിവരിക്കുന്ന പുതിയ കഥയാണ് ശ്രദ്ധ നേടുന്നത്. (arunraj concept photography went viral on social media)
കാണുന്നത് ഫോട്ടോഗ്രാഫുകള്‍ മാത്രമാണെന്ന് വിശ്വസിക്കാന്‍ പോലും സാധിക്കാത്ത വിധത്തിലുള്ളത്ര വികാരതീവ്രമാണ് ഈ സെറ്റിലെ ഓരോ ചിത്രങ്ങളും. യഥാര്‍ത്ഥ പ്രണയത്തെ മനസിലാക്കാതെ മരിച്ചുപോകാന്‍ വിധിക്കപ്പെട്ട ഒരാണ്‍ കഥാപാത്രത്തിലൂടെ വ്യാജ പീഡനപരാതികള്‍ തകര്‍ക്കുന്ന ആണ്‍ ജീവിതങ്ങളിലേക്കും ലഹരി സമൂഹത്തെ ദുഷിപ്പിക്കുന്നതിന്റെ നേര്‍ചിത്രത്തിലേക്കും ഈ 71 ഫോട്ടോഗ്രാഫുകള്‍ വിരല്‍ ചൂണ്ടുന്നു.
Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ
മധുരനാരങ്ങ ഒഫീഷ്യല്‍ എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെ പുറത്തുവന്ന ഈ കണ്‍സെപ്റ്റ് ഫോട്ടോഗ്രഫിയ്ക്ക് 57,727 ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. ശരത് ശശിധരന്‍, ശ്രുതി ജെ എസ്, അനന്തു പ്രകാശ്, കൃഷ്ണമൃത, സരിഗ ലാല്‍, ശ്രീരാജ് ശ്രീ, അര്‍ജുന്‍ എന്നിവരാണ് ചിത്രങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.
Story Highlights : arunraj concept photography went viral on social media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here