Advertisement

നിഗൂഢതയുടെ രാത്രി സമ്മാനിച്ച് “ചാപ്റ്റർ 13”; ശ്രദ്ധനേടി ഹൊറർ ഷോർട് ഫിലിം…

February 3, 2022
Google News 1 minute Read

വിനോദവും വാർത്തയും പ്രേക്ഷകർക്ക് സമ്മാനിച്ച ഇൻസൈറ്റ് മീഡിയ സിറ്റിയുടെ മറ്റൊരു ഡിജിറ്റൽ സംരംഭമായ ഫ്‌ളവേഴ്‌സ് ഒറിജിനൽ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം ചാപ്റ്റർ 13 ശ്രദ്ധനേടുന്നു. യൂട്യൂബ് വ്ലോഗ്ഗേർസ് ആയ ചാർളി, ആൽവി എന്ന രണ്ട് ചെറുപ്പക്കാരിലൂടെ കഥ പറയുന്ന ചിത്രം ആകാംഷയും പേടിയും നിറച്ച ഇരുപത്തി രണ്ട് മിനുറ്റാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. കേരളത്തിന്റെ മാറുന്ന അഭിരുചിയ്ക്ക് അനുസരിച്ച് മാറാനും ഒപ്പം വളരാനും എന്നും ഫ്‌ളവേഴ്‌സ് ശ്രദ്ധിച്ചിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയയുടെ കാലമാണ്. സിനിമകളും സീരിയസുകളും മാത്രം നിറഞ്ഞ സമയത്ത് നിന്ന് നമ്മൾ ഏറെ വളർന്നിരിക്കുന്നു. സീരീസുകളും ഷോർട്ഫിലിമുകളും മലയാളികൾക്ക് ഇന്ന് പ്രിയപ്പെട്ടതാണ്.

സീരീസുകൾ അരങ്ങുവാഴുന്ന സൈബർ ഇടത്തിൽ വ്യത്യസ്തതയോടെ മുന്നേറുകയാണ് ഹൊറർ ഷോർട് ഫിലിം ചാപ്റ്റർ 13. വർഷങ്ങളായി ആരും തന്നെ പോയിട്ടില്ലാത്ത പൂട്ടി കിടക്കുന്ന കീഴൂർ മനയുടെ രഹസ്യങ്ങൾ തേടി പോകുന്ന രണ്ട് സുഹൃത്തുക്കളുടെയും അവർ കഴിച്ചുകൂട്ടുന്ന നിഗൂഢമായ രാത്രിയുടെയും നേരിടുന്ന അവിശ്വസനീമായ സംഭവ വികാസങ്ങളിലൂടെയുമാണ് ചിത്രം കടന്നുപോകുന്നത്. ഇത് പ്രേക്ഷകന് നൽകുന്ന പേടിപ്പെടുത്തുന്ന ദൃശ്യവിരുന്ന് തന്നെയാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ പ്രത്യേകതയും.

കഥാപാത്രങ്ങളുടെ അഭിനയ മികവും തിരക്കഥയും എടുത്ത് പറയേണ്ട ഒന്നുതന്നെയാണ്. സീരിസിന്റെ മികവാർന്ന സംവിധാന രീതിയും വെബ് സീരിസിനെ മനോഹരവും വ്യത്യസ്തവുമാക്കുന്നു.

Story Highlights : Horror shortfilm “chapter 13”

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here