Advertisement

കോൺഗ്രസ് ജനങ്ങളെ പിന്നിൽ നിന്ന് കുത്തുന്നു; മുഖ്യമന്ത്രിയുമായി എന്ത് ഡീലാണെന്ന് കെ സുധാകരൻ വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ

February 3, 2022
1 minute Read
  • കെ റെയിൽ വിഷയത്തിലെ സർക്കാർ നീക്കത്തെ ചെറുത്ത് തോൽപ്പിക്കുമെന്ന് കെ സുരേന്ദ്രൻ
  • അഴിമതിക്ക് വേണ്ടി മത്സരിക്കുന്ന പരസ്പര സഹകരണ മുന്നണികൾ കേരളത്തെ വലിയ കടക്കെണിയിലാക്കാനാണ് ശ്രമിക്കുന്നത്

സിൽവർ ലൈൻപദ്ധതി, കോൺഗ്രസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി വിജയനുമായി എന്ത് ഡീലാണെന്ന് കെ സുധാകരൻ പറയണം. കോൺഗ്രസ് ജനങ്ങളെ പിന്നിൽ നിന്ന് കുത്തുന്നു. കെ റെയിൽ വിഷയത്തിലെ സർക്കാർ നീക്കത്തെ ചെറുത്ത് തോൽപ്പിക്കുമെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.(ksurendran)

നിലപാട് മാറ്റിയതോടെ കോൺഗ്രസിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. കോൺഗ്രസിന്റെ ആത്മാർത്ഥതയില്ലായ്മ ബി.ജെ.പി നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. അഴിമതിക്ക് വേണ്ടി മത്സരിക്കുന്ന പരസ്പര സഹകരണ മുന്നണികൾ കേരളത്തെ വലിയ കടക്കെണിയിലാക്കാനാണ് ശ്രമിക്കുന്നത്.സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി ബാലഗോപാൽ വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അനുമതി കിട്ടാത്ത പദ്ധതിക്ക് വേണ്ടി ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തെ ബി.ജെ.പി ചെറുത്ത് തോൽപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Read Also : ക്യാൻസർ ബാധിതനായ ആറ് വയസുകാരന്റെ ആഗ്രഹ സാഫല്യത്തിന് എത്തിയത് 15000 ലേറെ പേർ; കയ്യടിച്ച് സോഷ്യൽ മീഡിയ

കൂടാതെ സിൽവർലൈനിൽ കേന്ദ്രത്തിൻറെ കത്തുണ്ടെന്ന് പറഞ്ഞത് തെറ്റല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. 2019ൽ തത്വത്തിൽ അനുമതി നൽകിയിരുന്നു. അതിന്റെ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. സർക്കാർ പറഞ്ഞ് പറ്റിക്കുകയാണെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം സിൽവർ ലൈൻ പദ്ധതി നിലപാടിൽ വ്യക്തത വരുത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി രംഗത്തെത്തി. സിൽവർ ലൈൻ പദ്ധതിക്ക് അനുകൂലമാണ് കോൺഗ്രസ് എന്ന പ്രചാരണം തെറ്റ്. പദ്ധതി ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയില്ലെന്ന് ഉറപ്പുണ്ട്. പദ്ധതിക്കെതിരെ ഏതറ്റം വരെയും പോകുമെന്നും കെ സുധാകരൻ ഡൽഹിയിൽ പറഞ്ഞു.

Story Highlights : k-rail-congress-stabs-people-in-the-back-k-surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top