രവീന്ദ്രൻ പട്ടയ വിഷയം : കെ കെ ശിവരാമന് കാരണം കാണിക്കൽ നോട്ടിസ്

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന് കാരണം കാണിക്കൽ നോട്ടിസ്. രവീന്ദ്രൻ പട്ടയ വിഷയത്തിൽ സർക്കാർ നിലപാട് തള്ളി പറഞ്ഞതിനാണ് കാരണം കാണിക്കല്ഡ നോട്ടിസ് നൽകിയത്. ( kk sivaraman gets show cause notice )
വിഷയത്തിൽ കെ.കെ ശിവരാമനിൽ നിന്ന് വിശദീകരണം തേടുമെന്ന് പാർട്ടി അറിയിച്ചിരുന്നു. ഭൂവുടമകൾക്ക് അനുകൂലമായ ഉത്തരവിനെ ചോദ്യം ചെയ്ത ശിവരാമൻ പാർട്ടിയേയും സർക്കാരിനെയും പ്രതിസ്ഥാനത്ത് നിർത്തിയതിനെ തുടർന്നാണ് പാർട്ടി വിശദീകരണം തേടുന്നതെന്ന് വ്യക്തമാക്കി.
പട്ടയങ്ങൾ റദ്ദാക്കുന്ന നടപടിയോട് യോജിക്കുന്നില്ലെന്ന് കെ.കെ ശിവരാമൻ ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു. പട്ടയം എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി നൽകിയ പട്ടയങ്ങളാണ്. ‘അപേക്ഷ ക്ഷണിച്ചു. അക്ഷേ പരിശോധിച്ചു. അതിന് വേണ്ടി ഭൂമി പതിപ്പ് കമ്മിറ്റിയുണ്ടാക്കി. ആ കമ്മിറ്റി രണ്ട് തവണ യോഗം ചേർന്ന് അപേക്ഷകൾ പരിശോധിച്ച് കളക്ടർക്ക് കൈമാറി, കളക്ടർ അംഗീകാരം നൽകിയ ശേഷമാണ് പട്ടയം വിതരണം ചെയ്തിട്ടുണ്ട്. അത്തരത്തിൽ വിതരണം ചെയ്ത പട്ടയത്തിൽ ഡെപ്യൂട്ടി തഹസിൽദാരാണ് ഒപ്പിട്ടത്. ആ ഡെപ്യൂട്ടി തഹസിൽദാരെ ചുമതലപ്പെടുത്തിക്കൊണ്ട് കളക്ടർ പുറപ്പെടുവിച്ച ഉത്തരവുമുണ്ട്. അനഹർനായ ഉദ്യോഗസ്ഥനാണ് ഒപ്പിട്ടതെങ്കിൽ അത് പട്ടയം വാങ്ങിയവരുടെ കുറ്റമല്ല. അത് സർക്കാരിന് ഒറ്റ ഉത്തരവുകൊണ്ട് തിരുത്താം’- കെകെ ശിവരാമൻ പറഞ്ഞു.
Read Also : കെ കെ ശിവരാമനെതിരെ നടപടി; പരസ്യ താക്കീത് നൽകാൻ തീരുമാനം
സർക്കാർ തെറ്റ് തിരുത്തുന്നതിന് പകരം 530 പട്ടയക്കാരെയും സംശയത്തിന്റെ നിഴലിലാക്കി, അവരെ ആശങ്കരാക്കിക്കൊണ്ട് ഇത്തരത്തിലൊരു ഉത്തരവിന്റെ ആവശ്യമില്ലെന്നായിരുന്നു കെ.കെ ശിവരാമന്റെ പ്രതികരണം.
Story Highlights : kk sivaraman gets show cause notice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here