Advertisement

കൊവിഡ് 19; മാറ്റിവച്ച പി എസ്‌ സി പരീക്ഷകൾ മാർച്ചിൽ നടത്താൻ തീരുമാനം

February 3, 2022
Google News 1 minute Read

ഫെബ്രുവരി മാസത്തിൽ നിന്നും മാറ്റിവച്ച പരീക്ഷകൾ മാർച്ച് മാസം നടത്താൻ നിശ്ചയിച്ചതായി കേരള പി എസ് സി അറിയിച്ചു. 2022 മാർച്ച് 29ലെ ഓൺലൈൻ പരീക്ഷകൾ മാർച്ച് 27ാം തീയതി ഞായറാഴ്ചയിലേക്കും 30ാം തീയതി രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ പരീക്ഷ 31ാം തീയതി ഉച്ചക്ക് ശേഷവും നടത്താൻ തീരുമാനിച്ചതായി കേരള പി എസ് സി അറിയിച്ചു. ഇത് സംബന്ധിച്ച വിശദവിവരങ്ങൾ അടങ്ങിയ 2022 മാർച്ച് മാസത്തെ പുതുക്കിയ പരീക്ഷ കലണ്ടർ പിഎസ് സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read Also : പാര്‍ലമെന്റില്‍ തമിഴ്‌നാടിനെ പരാമര്‍ശിച്ച് കേന്ദ്രത്തിന് വിമര്‍ശനം; രാഹുല്‍ ഗാന്ധിക്ക് നന്ദി അറിയിച്ച് സ്റ്റാലിന്‍

ജനുവരി 30 ന് നടത്താനിരുന്ന വാട്ടർ അതോറിറ്റി ഓപ്പറേറ്റർ പരീക്ഷ നാളെ നടക്കും. ഞായറാഴ്ച ലോക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 211/2020) തസ്തികയിലേക്ക് 2022 ജനുവരി 30 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.15 വരെ നടത്തേണ്ടിയിരുന്ന ഒ.എം.ആർ പരീക്ഷ പുനർ നിശ്ചയിച്ച് 2022 ഫെബ്രുവരി 4 ന് ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.15 വരെനടത്തുന്നതാണ്. ഇത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ഇതിനോടകം ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റുമായി അതാതു പരീക്ഷാകേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്.

Story Highlights : psc-exam-postponed-to-march-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here