Advertisement

പാര്‍ലമെന്റില്‍ തമിഴ്‌നാടിനെ പരാമര്‍ശിച്ച് കേന്ദ്രത്തിന് വിമര്‍ശനം; രാഹുല്‍ ഗാന്ധിക്ക് നന്ദി അറിയിച്ച് സ്റ്റാലിന്‍

February 3, 2022
Google News 1 minute Read
  • കേരളത്തിലെ ജനങ്ങള്‍ക്ക്‌ സംസ്‌കാരമുണ്ട്. അവര്‍ക്ക് മാന്യതയുണ്ട്

  • നിങ്ങളുടെ ഉജ്ജ്വലമായ പ്രസംഗത്തിന് എല്ലാ തമിഴരുടെയും പേരില്‍ ഞാന്‍ നന്ദി പറയുന്നു

തമിഴ്‌നാടിനെ കുറിച്ച് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. നിങ്ങളുടെ ഉജ്ജ്വലമായ പ്രസംഗത്തിന് എല്ലാ തമിഴരുടെയും പേരില്‍ ഞാന്‍ നന്ദി പറയുന്നുവെന്ന് സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

‘ഇന്ത്യന്‍ ഭരണഘടനയുടെ ആശയങ്ങളെ ഊന്നിപറഞ്ഞുകൊണ്ട് പാര്‍ലമെന്റിലെ നിങ്ങളുടെ ഉജ്ജ്വലമായ പ്രസംഗത്തിന് എല്ലാ തമിഴരുടെയും പേരില്‍ ഞാന്‍ നന്ദി പറയുന്നു. ആത്മാഭിമാനമുള്ള സവിശേഷമായ സാംസ്‌കാരിക രാഷ്ട്രീയ വേരുകളില്‍ അധിഷ്ഠിതമായ തമിഴരുടെ ദീര്‍ഘകാല വാദങ്ങള്‍ നിങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു’ സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

Read Also : രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു; 1,72,433 പുതിയ കേസുകള്‍

‘തമിഴ്‌നാട്ടിലെ ജനങ്ങളുടെ മനസ്സില്‍ ഇന്ത്യയെന്ന ആശയം ഉണ്ട്. അവരെ അടിച്ചമര്‍ത്താമെന്നാണ് നിങ്ങള്‍ കരുതുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക്‌ സംസ്‌കാരമുണ്ട്. അവര്‍ക്ക് മാന്യതയുണ്ട്. രാജസ്ഥാനിലെ ജനങ്ങള്‍ക്ക് ഒരു പാരമ്പര്യമുണ്ട്. അവര്‍ക്ക് ഒരു ജീവിതരീതിയുണ്ട്. എല്ലാ ദിവസവും അവരില്‍ നിന്നെല്ലാം ഞാന്‍ പഠിക്കുന്നു’ രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ നടത്തിയ 45 മിനിറ്റ് പ്രസംഗത്തില്‍ രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ ഫെഡറിലസത്തെ തകര്‍ക്കുകയാണെന്നും രാജ്യത്ത് വിഭജനമുണ്ടാക്കുകയാണെന്നും രാഹുല്‍ ആരോപിക്കുകയുണ്ടായി.

Story Highlights : rahul-gandhi-remarks-in-parliament-thanks-from-mk-stalin-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here