സില്‍വര്‍ലൈന്‍; പ്രധാന സ്റ്റേഷനുകളുടെ വിവരങ്ങളില്ല; ഡിപിആർ അപൂർണം; പരാതി നൽകി അൻവർ സാദത്ത്

- സ്റ്റേഷനുകളെ സംബന്ധിച്ച പൂർണമായ ഡാറ്റ ഇല്ല
- ഡിപിആറില്‍ പൂര്‍ണ വിവരങ്ങളുണ്ടെങ്കില്‍ അതു നല്‍കണമെന്നും കത്ത് ആവശ്യപ്പെടുന്നു
സില്‍വര്‍ലൈന്‍ ഡിപിആര്‍ അപൂര്‍ണമെന്ന പരാതിയുമായി അന്‍വര്‍ സാദത്ത് എം.എല്‍.എ സ്പീക്കർക്ക് കത്ത് നല്കി.ഡിപിആറില്‍ നിര്‍ണായകമായ പലവിവരങ്ങളും ഇല്ല. സ്റ്റേഷനുകളെ സംബന്ധിച്ച പൂർണമായ ഡാറ്റ ഇല്ല.പദ്ധതിയുടെ സാങ്കേതിക, സാമ്പത്തിക ഫീസിബിലിറ്റി സംബന്ധിച്ച വിശദാംശങ്ങളും അനുബന്ധരേഖകളുമില്ലെന്നും അന്‍വര്‍ സാദത്ത് പറയുന്നു.
115 കിലോമീറ്റര്‍വരെയുള്ള റയില്‍പാതയുടെ വിവരങ്ങളെ നല്‍കിയിട്ടുള്ളൂ. 415 കിലോമീറ്ററിന്റെ അലൈന്മെന്റ് വിവരങ്ങള്‍ നല്‍കിയിട്ടില്ല. പ്രധാനപ്പെട്ട സ്റ്റേഷനുകളെ സംബന്ധിച്ച വിശദാംശങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ല. അപൂര്‍ണമായ വിവരങ്ങള്‍ നല്‍കിയത് സംബന്ധിച്ച് സ്്പീക്കര്‍ അന്വേഷിക്കണമെന്നും ഡിപിആറില്‍ പൂര്‍ണ വിവരങ്ങളുണ്ടെങ്കില്‍ അതു നല്‍കണമെന്നും കത്ത് ആവശ്യപ്പെടുന്നു.
Story Highlights : silverline-dpr-is-incomplete-anwar-sadath-mla-complaint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here