Advertisement

നോട്ട് നിരോധനത്തെ രാഹുല്‍ ഗാന്ധി അനുകൂലിച്ചോ? പ്രചരിക്കുന്ന വിഡിയോയിലെ സത്യമെന്ത്?

February 4, 2022
1 minute Read
demonetisation
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നോട്ട് നിരോധനം ജനങ്ങള്‍ക്ക് ഗുണകരമായെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞതെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. സത്യത്തില്‍ കോണ്‍ഗ്രസോ രാഹുല്‍ ഗാന്ധിയോ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയോ? വാര്‍ത്തയ്ക്കും വിഡിയോകള്‍ക്കും പിറകിലെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം.

2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് നോട്ടുനിരോധനം നടപ്പിലാക്കുകയാണെന്ന പ്രധാനമന്ത്രി അപ്രതീക്ഷിത പ്രഖ്യാപനം നടത്തുന്നത്. തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളും വാദപ്രതിവാദങ്ങളും നടന്നു. ഇന്നും നടന്നുകൊണ്ടിരിക്കുന്നു.എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നോ ഏതെങ്കിലും പ്രവര്‍ത്തകരില്‍ നിന്നോ നോട്ടുനിരോധനത്തെ അനുകൂലിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ ഇതുവരെയുണ്ടായില്ല.

ഒരു റാലിക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നോട്ട് നിരോധനത്തെ അഭിനന്ദിക്കുന്നതായാണ് ഇപ്പോള്‍ പ്രചരിക്കുന്ന വിഡിയോയിലുള്ളത്. ‘നോട്ട് നിരോധനം ഗുണകരമായിരുന്നോ എന്ന് ഒരു എട്ടുവയസുകാരനോട് ചോദിക്കൂ. അവന്‍ പറയും ആയിരുന്നെന്ന്’. ഇതായിരുന്നു വിഡിയോയില്‍ രാഹുലിന്റേതെന്ന രീതിയില്‍ കേള്‍ക്കുന്ന വാക്കുകള്‍. എന്നാല്‍ നോട്ട് നിരോധനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനിടെ നാക്കുളുക്കിയിരുന്നു. വിഡിയോ സൂക്ഷ്മമായി പരിശോധിച്ചാല്‍ പ്രചരിക്കുന്ന വാക്കുകള്‍ ഈ ഭാഗത്ത് എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമാകും. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് നേതാവ് ഇതുവരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല.

2020 ജനുവരിയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തന്നെ അവരുടെ ഔദ്യോഗിക യൂട്യൂബ് പേജില്‍ ഈ വിഡിയോയുടെ പൂര്‍ണരൂപം പങ്കുവച്ചിരുന്നു. വിഡിയോയുടെ അടിക്കുറുപ്പ് പരിശോധിച്ചാല്‍ രാഹുലിന്റെ പ്രസംഗം രാജസ്ഥാനിലെ ജയ്പൂരില്‍ സംഘടിപ്പിച്ച ഒരു റാലിയില്‍ നിന്നുള്ളതാണെന്ന് മനസിലാകും.

Story Highlights: demonetisation, rahul gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement