Advertisement

ദേവസ്വം ബോർഡുകളിൽ അഴിമതിയുണ്ടെന്നത് യാഥാർഥ്യം; ഓഡിറ്റ് റിപ്പോർട്ടും നേരിട്ട് കോടതിക്കാണ് നൽകുന്നത്; ദേവസ്വംമന്ത്രി

February 4, 2022
Google News 1 minute Read
  • അഴിമതികളെ കുറിച്ച് കോടതി തന്നെ നേരിട്ടാണ് പരിശോധിക്കുന്നത്.

  • ഓഡിറ്റ് റിപ്പോർട്ടും നേരിട്ട് കോടതിക്കാണ് നൽകുന്നത്

ശബരിമലയിലെ ഹൈക്കോടതി ഇടപെടലിനെതിരെ വിമർശനവുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ദേവസ്വം ബോർഡുകളിൽ അഴിമതിയുണ്ടെന്നത് യാഥാർഥ്യമാണ്. ദേവസ്വം ബോർഡിലെ വിജിലൻസ് വിങ്ങിനെ കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി

അഴിമതികളെ കുറിച്ച് കോടതി തന്നെ നേരിട്ടാണ് പരിശോധിക്കുന്നത്. ഓഡിറ്റ് റിപ്പോർട്ടും നേരിട്ട് കോടതിക്കാണ് നൽകുന്നത്. അതനുസരിച്ചു നേരിട്ട് തന്നെ കോടതിക്ക് അഴിമതി തെളിഞ്ഞാൽ നടപടിയെടുക്കാം.

Read Also : ക്യാൻസർ ബാധിതനായ ആറ് വയസുകാരന്റെ ആഗ്രഹ സാഫല്യത്തിന് എത്തിയത് 15000 ലേറെ പേർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഹൈപവർ കമ്മിറ്റിയുടെ കഴിഞ്ഞ നാലു വർഷത്തെ ഇടപെടൽ പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ നിയന്ത്രണങ്ങളിൽ ഇപ്പോൾ സർക്കാർ ഇടപെടുന്നില്ല. എന്നാൽ ഇത് കൂടുതലായാൽ മുന്നോട്ടുള്ള ഇടപെടൽ എങ്ങനെ വേണം എന്ന് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.നാലു കൊല്ലമായി ഒരു ലേഔട്ട് പ്ലാൻ പോലും ഉണ്ടാക്കിയിട്ടില്ല. ഇത് ഉണ്ടാക്കാൻ പോലും വർഷങ്ങൾ എടുക്കുന്നു. ഇത് മൂലം നിർമാണ പ്രവർത്തനങ്ങൾ വൈകാൻ കാരണമാവുന്നു.

2007 ൽ ഹൈക്കോടതി ഹൈപ്പർ കമ്മറ്റിയെ നിയോഗിച്ചു. വികസന പ്രവർത്തനങ്ങളുടെ വേഗത കൂട്ടാനായിരുന്നു ഇത്. എന്നാൽ ഹൈപ്പവർ കമ്മറ്റിയുടെ പ്രവർത്തനത്തിൽ പുരോഗതി ഉണ്ടായിട്ടില്ല. ഭരണ സംവിധാനം ശരിയല്ല എന്ന് പറഞ്ഞാണ് ജുഡീഷ്യറി ഏറ്റെടുത്തത്. എന്നാൽ ആ നടപടി ഗുണകരമായെന്ന് പറയാൻ അവർക്കും കഴിയുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

Story Highlights : devaswom-minister-against-court-intervention-in-sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here