Advertisement

ക്യാൻസർ ബാധിതനായ ആറ് വയസുകാരന്റെ ആഗ്രഹ സാഫല്യത്തിന് എത്തിയത് 15000 ലേറെ പേർ; കയ്യടിച്ച് സോഷ്യൽ മീഡിയ

October 30, 2021
Google News 1 minute Read

ഹൃദയ സ്പർശിയായ, ഈ ലോകത്തിന് തന്നെ ഏറെ മാതൃകാപരമായ സംഭവത്തിന്റെ വീഡിയോയും അതിന്റെ ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. ഒരു ആറു വയസുകാരന്റെ സ്വപ്ന സാഫല്യത്തിന്റെ നിമിഷങ്ങൾ. കാൻസർ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സ നേടുകയാണ് കിലിയൻ എന്ന ആറ് വയസുകാരൻ. സൂപ്പർ ബൈക്കുകളോട് വല്ലാത്തൊരു ഇഷ്ടമാണ് ഈ കുരുന്നിന്. ഇവന്റെ ആഗ്രഹം സാധിക്കാൻ പതിനായിരത്തിലേറെ പേരാണ് ബൈക്കിൽ എത്തിയത്.

സംഭവം എന്താണെന്നല്ലേ.. നോക്കാം. കുഞ്ഞുനാൾ മുതലേ ബൈക്കുകളോട് വല്ലാത്തൊരു ആരാധനയാണ് കിലിയന്. ബൈക്കുകളുടെ വീഡിയോ കാണുന്നതും അതിന്റെ ശബ്ദവുമെല്ലാം അവന് വളരെയധികം ഇഷ്ടമാണ്. വേദനയിൽ കഴിയുന്ന മകന്റെ ചിരി കാണാൻ മാതാപിതാക്കളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. മകന്റെ രോഗാവസ്ഥയും അവന് ബൈക്കുകളോടുള്ള ഇഷ്ടവും പോസ്റ്റിൽ പങ്കുവെച്ചു. ആരുടെയെങ്കിലും കയ്യിൽ സൂപ്പർ ബൈക്കുകൾ ഉണ്ടെങ്കിൽ വീടിന് മുന്നിലൂടെ പോകണം എന്നും പോസ്റ്റിൽ കുറിച്ചു. പരമാവധി 20-30 ബൈക്കുകൾ വീടിന് മുന്നിൽ പ്രതീക്ഷിച്ചെങ്കിലും പിന്നീട് അവിടെ നടന്നത് ആരെയും ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

പതിനയ്യായിരത്തിലേറെ ബൈക്കുകളാണ് അവനെ സന്തോഷിപ്പിച്ച് വീടിന് മുന്നിലൂടെ കടന്നുപോയത്. ഇതിന്റ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധി പേരാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ബൈക്കുകൾ കണ്ട് സന്തോഷത്തോടെ ആർപ്പുവിളിക്കുന്ന വീൽച്ചെയറിലിരിക്കുന്ന ബാലനെയും വീഡിയോയിൽ കാണാം. മനുഷ്യത്വം മരിച്ചിട്ടില്ല എന്നതിന് ഏറ്റവും വലിയ ഉദാഹരമാണിതെന്നാണ് ആളുകളുടെ പ്രതികരണം. എന്തുതന്നെയാണെങ്കിലും അങ്ങനെയൊരു അനുഭവം ആ കുഞ്ഞിന് സമ്മാനിച്ച എല്ലാവർക്കും നന്ദി പറയുകയാണ് സോഷ്യൽ മീഡിയ.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here