Advertisement

ഗോവയില്‍ ബിജെപി രണ്ടക്കം കടക്കില്ല: 8 സീറ്റിലേക്ക് കൂപ്പുകുത്തുമെന്ന് ദിഗംബർ കാമത്ത്

February 4, 2022
Google News 1 minute Read

ഗോവയില്‍ ബിജെപി രണ്ടക്കം കടക്കില്ല, 8 സീറ്റിലേക്ക് കൂപ്പുകുത്തുമെന്ന് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ദിഗംബർ കാമത്ത്. ബി ജെ പി ഭരണത്തില്‍ ജനങ്ങള്‍ പൊറുതി മുട്ടുകയായിരുന്നു. ഫെബ്രുവരിയിൽ നടക്കുന്ന വോട്ടെടുപ്പില്‍ 40 അംഗ സംസ്ഥാന നിയമസഭയിൽ ബി ജെ പിയുടെ സീറ്റ് നില ഒറ്റ അക്കത്തിലേക്ക് ചുരുങ്ങിയേക്കും.

തന്റെ കണക്ക് കൂട്ടല്‍ പ്രകാരം അത് എട്ടിന് മുകളിലേക്ക് ഉയരില്ലെന്നും അദ്ദേഹം ആഭിപ്രായപ്പെട്ടു. ഒരു മേഖലയില്‍ പോലും വികസനമുണ്ടായില്ല. സംസ്ഥാനത്തെ പത്ത് വർഷത്തെ പിന്നിലേക്ക് നയിച്ച ബി ജെ പിക്ക് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കൃത്യമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

“ഇത്തവണ ബി ജെ പിയുടെ അംഗബലം കഴിഞ്ഞ തവണത്തെ 13ൽ നിന്ന് 8 ആയി കുറയും. അവരുടെ എണ്ണം 10ൽ താഴെയാകും. ജനരോഷം എന്താണെന്ന് അവർക്കറിയില്ല. അധികാരത്തിൽ അവർ അഹങ്കാരികളായി മാറി” നോർത്ത് ഗോവയിലെ മായം നിയമസഭാ മണ്ഡലത്തിൽ പ്രചാരണത്തിനിടെ കാമത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ജനങ്ങള്‍ ഞങ്ങൾക്ക് 17 ഉം ഒന്നുമടക്കം 18 സീറ്റുകൾ തന്നു. എന്നാൽ ഞങ്ങളുടെ നേതൃത്വത്തിന് പിഴവ് സംഭവിക്കുകയും തീരുമാനമെടുക്കുന്നതിൽ കാലതാമസം വരുത്തുകയും ചെയ്തു. അത് ബി ജെ പി മുതലെടുത്തു. അപ്പോഴും ബി ജെ പിയെ 21-ൽ നിന്ന് 13-ലേക്ക് ജനങ്ങള്‍ വീഴ്ത്തിയത് ഒർക്കുക” കോണ്‍ഗ്രസ് നേതാവ് കാമത്ത് പറഞ്ഞു.

2017ലെ തെരരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കുകയും 17 സീറ്റുകൾ നേടുകയും ചെയ്തു. 13 സീറ്റുകൾ നേടിയ ബി ജെ പിയെക്കാൾ നാല് സീറ്റ് കൂടുതലായിരുന്നു. എന്നാൽ സർക്കാർ രൂപീകരണ പ്രക്രിയയിൽ കോൺഗ്രസ് നേതൃത്വത്തിന് പിഴവ് പറ്റിയെന്നും കാമത്ത് കൂട്ടിച്ചേർത്തു.

ഈ സർക്കാർ വീണ്ടും അധികാരത്തിൽ വരില്ലെന്ന് ഉറപ്പ് വരുത്താൻ ഗോവയിലെ ജനങ്ങൾ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ജനങ്ങങ്ങള്‍ കോണ്‍ഗ്രസിലായിരുന്നു വിശ്വാസം അർപ്പിച്ചത്. ബി ജെ പി അധികാരത്തില്‍ വരരുത് എന്നായിരുന്നു അവരുടെ ആഗ്രഹം. എന്നാല്‍ നിർഭാഗ്യവശാല്‍ ബി ജെ പി അധികാരത്തിലെത്തി. ജനങ്ങള്‍ അതിന്റെ ദുരിതം അനുഭവിച്ചു. ഇത്തവണ അതിന് എന്തായാലും മാറ്റമുണ്ടാകുമെന്നും കാമത്ത് കൂട്ടിച്ചേർത്തു.

Story Highlights : goa-assemblyelections-2022-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here