തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ വീഴ്ത്തി

ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സിന്റെ വമ്പന്‍ തിരിച്ചുവരവ്. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.
ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. ആയുഷ് അധികാരി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരായി കളം ചുരുങ്ങിയാണ് ബ്ലാസ്റ്റേഴ്‌സ് പോരാടിയത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണ് സ്പാനിഷ് താരം അല്‍വാരോ വാക്‌സ്‌ക്വസ് നേടിയത്. ആദ്യ പകുതി ഗോള്‍രഹിതമായെങ്കിലും ബ്ലാസ്റ്റേഴ്‌സ് വീര്യം ചോര്‍ത്തിയില്ല.
വാസ്‌ക്വസും ഹോര്‍ഹെ പെരേര ഡയസുമാണ് കൊമ്പന്മാര്‍ക്കുവേണ്ടി ഗോള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റിന് വേണ്ടി മലയാളി താരം മുഹമ്മദ് ഇര്‍ഷാദ് ഗോള്‍ നേടി. 13 കളികളില്‍ നിന്ന് 23 പോയിന്റുമായാണ് ഈ വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും രണ്ടാം സ്ഥാനത്തേക്കെത്തുന്നത്. 14 കളികളില്‍ നിന്ന് 26 പോയിന്റുമായി ഹൈദരാബാദ് എഫ്‌സിയാണ് മുന്നിലുള്ളത്.
Story Highlights: kerala blasters, north east united, ISL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here