ഇന്ന് കൊവിഡ് അവലോകന യോഗം; സ്‌കൂളുകളുടെ നിയന്ത്രണം തുടരണോയെന്നതിൽ തീരുമാനമുണ്ടാകും

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. രാവിലെ പതിനൊന്നിന് ഓൺലൈനായാണ് യോഗം. ( kerala covid review meeting )
സ്‌കൂളുകളുടെ നിയന്ത്രണം തുടരണോയെന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒമ്പത് വരെയുള ക്ലാസുകൾ അടച്ചിരുന്നു. രണ്ടാഴ്ച്ചത്തേക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് അവസാനിക്കുകയാണ്. ഞായറാഴ്ചയിലെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഈ ആഴ്ച്ച തുടരാൻ തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ നിയന്ത്രണങ്ങളോ ഇളവുകളോ ആവശ്യമുണ്ടോയെന്ന് അവലോകന യോഗം പരിശോധിക്കും.
സംസ്ഥാനത്തെ കൊവിഡ് വ്യാപന തോത് കുറയുന്നതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.ഈ സാഹചര്യത്തിൽ ജില്ലാ നിയന്ത്രണങ്ങളിൽ മാറ്റം ഉണ്ടായേക്കും. കൊവിഡ് കേസുകൾ കൂടുതലുള്ള എറണാകുളത്ത് കടുത്ത നിയന്ത്രണങ്ങൾക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക അറിയിച്ച് സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കിയേക്കും.
Story Highlights : kerala covid review meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here