Advertisement

മഴ പോലെയുള്ള കാരണങ്ങൾ കൊണ്ട് പോളിംഗ് കുറഞ്ഞു, LDF മികച്ച വിജയം നേടും: എം സ്വരാജ്

3 days ago
Google News 1 minute Read

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുണ്ടെന്ന് എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജ്. എൽ ഡി എഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. മഴ പോലെയുള്ള കാരണങ്ങൾ കൊണ്ടാണ് പോളിംഗ് ശതമാനം കുറഞ്ഞത്. നിലമ്പൂരിൽ ഒരു മാറ്റം പ്രകടമായിരുന്നു എന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഭരണ വിരുദ്ധ വികാരം നിലമ്പൂരിൽ ഉണ്ടായില്ല എന്നതാണ് അനുഭവം. എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണത്തിൽ തെറ്റായ പ്രചരണത്തിന് ശ്രമം നടന്നപ്പോൾ അദ്ദേഹം തന്നെ വിശദീകരണം നൽകിയതാണ്. അതെ വിഷയത്തിൽ മുഖ്യമന്ത്രിയും ചരിത്രം വിശദീകരിച്ചു. അതോടെ ദുർവ്യാഖ്യാനം ചെയ്തവർക്ക് നിരാശയുണ്ടാക്കി എന്നും എം സ്വരാജ് പറഞ്ഞു.

അതേസമയം, അവഹേളനത്തിനും വിവാദങ്ങൾക്കും ജനം മറുപടി നൽകുമെന്ന് ആര്യാടൻ ഷൗക്കത്ത് 24നോട് പറഞ്ഞു. എൽഡിഎഫിന്റെ ഒരു ശതമാനം വോട്ട് ലഭിച്ചു. നിലമ്പൂരിൽ രണ്ട് ടൈം ആയി പരീക്ഷിച്ചത് പരാജയമായിരുന്നു എന്ന് എൽഡിഎഫിന് ബോധ്യപ്പെട്ടു.

സ്വതന്ത്ര പരീക്ഷണം പരാജയമായിരുന്നു എന്നാണ് അവർക്ക് ബോധ്യപ്പെടുന്നത്. വിവാദങ്ങൾ ബോധപൂർവ്വം സൃഷ്ടിച്ചു. വ്യക്തിപരമായ അധിക്ഷേപം ഉണ്ടായപ്പോൾ സംസ്കാരം കൊണ്ടാണ് മറുപടി കൊടുക്കാത്തത്. പറഞ്ഞ അവഹേളനത്തിന് ജനം 23 ന് മറുപടി നൽകും.

സ്ഥാനാർഥി ചർച്ചകളിൽ ഒരു പ്രതിസന്ധിയും ഉണ്ടായിട്ടില്ല. ഞാനും വിഎസ് ജോയിയും തമ്മിൽ മൽപ്പിടുത്തം ഉണ്ടാവേണ്ട ഒരു കാര്യവും ഉണ്ടായിട്ടില്ല. എല്ലാം മാധ്യമങ്ങൾ ഉണ്ടാക്കിയത്. തെരഞ്ഞെടുപ്പ് നയിച്ചത് വിഎസ് ജോയ്. പി വി അൻവർ വിജയിക്കുമോ എന്ന് ചോദ്യത്തിന്23 വരെ എല്ലാവർക്കും വിജയിക്കാം എന്നും ആര്യാടൻ ഷൗക്കത്ത് മറുപടി നൽകി.

Story Highlights : M Swaraj on nilambur bypoll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here