Advertisement

ഒരു ഇടിമിന്നലിന്റെ നീളം 768 കിലോമീറ്റര്‍; ചരിത്രത്തില്‍ ഇടം പിടിച്ച മിന്നല്‍

February 4, 2022
Google News 1 minute Read

മിന്നല്‍ മുരളി സിനിമ പുറത്തു വന്നതു മുതല്‍ ഇടിമിന്നലിനെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. ഒടുവില്‍ ഇതാ ലോകത്ത് ഏറ്റവും കൂടുതല്‍ ദൂരത്തില്‍ പ്രത്യക്ഷപ്പെട്ട ഇടിമിന്നലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുകയാണ്. 2020 ഏപ്രില്‍ 29ന് യുഎസിലുണ്ടായ മിന്നലാണ് ചരിത്രത്തില്‍ ഇടംപിടിച്ചതെന്നാണ് ശാസ്ത്രലോകം പറയുന്നത്. യുഎസിലെ മിസിസിപ്പി, ലൂസിയാന, ടെക്സസ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ ഒരേസമയം ദൃശ്യമായ ഈ മിന്നല്‍ കൃത്യമായി 768.8 കിലോമീറ്റര്‍ ദൂരത്തില്‍ ദൃശ്യമായെന്ന് ലോക കാലാവസ്ഥാ കേന്ദ്രം (ഡബ്ല്യുഎംഒ) അറിയിച്ചു.
2018 ഒക്ടോബര്‍ 31ന് ബ്രസീലില്‍ രേഖപ്പെടുത്തപ്പെട്ട മിന്നലിന്റെ 709.8 കിലോമീറ്റര്‍ എന്ന റെക്കോര്‍ഡ് ആണ് അമേരിക്കയില്‍ ഭേദിക്കപ്പെട്ടത്.

Read Also ഇടിമിന്നലിൽ ടി.വി സ്റ്റാൻഡ് പൊട്ടിത്തെറിച്ചു; രണ്ട് കുട്ടികൾക്ക് പരുക്ക്

ഏറ്റവും കൂടുതല്‍ സമയം നീണ്ടുനിന്ന മിന്നല്‍ 2020 ജൂണില്‍ യുറഗ്വായിലും അര്‍ജന്റീനയിലുമായി ഉണ്ടായതാണ്. 17 സെക്കന്‍ഡിലേറെയാണ് ഇതു നീണ്ടുനിന്നത്. പുതിയ റെക്കോര്‍ഡുകള്‍ അമെരിക്കന്‍ കാലാവസ്ഥാ സൊസൈറ്റിയുടെ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ചു.

Story Highlights: new world records for lightning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here