Advertisement

പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമര്‍ശിച്ചതിന് മുന്‍ കായിക താരത്തെ വിലക്കി പാക്‌സിതാന്‍

February 4, 2022
Google News 1 minute Read
pakistan hockey federation

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമര്‍ശിച്ചതിന് മുന്‍ കായികതാരത്തെ വിലക്കി പാകിസ്താന്‍. മുന്‍ ഹോക്കി താരവും 1984ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ നേടിയ ടീം അംഗവുമായ റാഷിദിനെയാണ് 10 വര്‍ഷത്തേക്ക് വിലക്കിയത്. പാകിസ്താന്‍ ഹോക്കി ഫെഡറേഷന്റേതാണ് നടപടി.

രാജ്യത്തെ കായിക രംഗത്തുള്ള തകര്‍ച്ചയെപ്പറ്റി പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ സമൂഹമാധ്യമത്തില്‍ പരമാര്‍ശം നടത്തിയതിനും പ്രധാനമന്ത്രിക്കെതിരെ നിന്ദ്യമായ ഭാഷ സംസാരിച്ചതിനുമാണ് വിലക്കേര്‍പ്പെടുത്തിയത്. പാകിസ്താന്‍ ഹോക്കി ഫെഡറേഷന്റെ രക്ഷാധികാരികൂടിയാണ് പാക് പ്രധാനമന്ത്രി.

Read Also വിന്റര്‍ ഒളിമ്പിക്സ്, ചൈനയെ പ്രകീര്‍ത്തിച്ച് കിം ജോങ് ഉന്‍

നടപടിയില്‍ പ്രതികരിച്ച റാഷിദ് പ്രധാനമന്ത്രി ഇപ്പോള്‍ സംഘടനയുടെ ചുമതല വഹിക്കുന്നില്ലെന്നും പറഞ്ഞു. സംഘടനയുടെ നീക്കത്തിനെതിരെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി താന്‍ ശബദ്മുയര്‍ത്തുമെന്നും റാഷിദ് കൂട്ടിച്ചേര്‍ത്തു.
അതേസമയം റാഷിദിനെ വിലക്കിയ സംഭവത്തില്‍ പിഎച്ച്എഫ് അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് പിഎച്ച്എഫ് പ്രസിഡന്റ് ഖാലിദ് സജ്ജാദ് ഖോഖറും സെക്രട്ടറി ആസിഫ് ബജ്വവയും പ്രസ്താവനയില്‍ പറഞ്ഞു. പ്രധാനമന്ത്രിക്കെതിരായ പ്രസ്താവനയില്‍ രണ്ട് തണ് ഹോക്കി ഫെഡറേഷന്‍ റാഷിദിന് നോട്ടിസ് അയച്ചെങ്കിലും മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് വിലക്കേര്‍പ്പെടുത്തിയത്.

Story Highlights: pakistan hockey federation, imran khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here