Advertisement

വയറിലെ അര്‍ബുദം അപകടകരം,
ഈ ഭക്ഷണവിഭവങ്ങള്‍ ഒഴിവാക്കാം

February 4, 2022
Google News 2 minutes Read

ആമാശയത്തിലെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെയാണ് ഗ്യാസ്ട്രിക് ക്യാന്‍സറെന്ന് പൊതുവേ അറിയപ്പെടുന്നത്. മിക്ക ആളുകളും സാധാരണഗതിയില്‍ ആദ്യഘട്ടങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കാറില്ല എന്നതിനാല്‍ ഇതിന്റെ രോഗനിര്‍ണയം നടത്തുന്നത് ബുദ്ധിമുട്ടാണ്. (Stomach cancer is an abnormal growth of cells that begins in the stomach. )

നിയന്ത്രണമില്ലാതെ വയറിലെ കോശങ്ങള്‍ വളരുന്നത് പലപ്പോഴും വൈകിയ വേളയിലാണ് തിരിച്ചറിയപ്പെടുക. ലോകത്തിലെ അര്‍ബുദം ബാധിച്ചുള്ള മരണങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഗ്യാസ്ട്രിക് ക്യാന്‍സറിനുള്ളത്.

ഓക്കാനം, ഛര്‍ദ്ദി, ഇടയ്ക്കിടെ നെഞ്ചെരിച്ചില്‍, വിശപ്പ് കുറയല്‍, ചിലപ്പോള്‍ പെട്ടെന്നുള്ള ഭാരം കുറയല്‍, മഞ്ഞപ്പിത്തം, അമിത ക്ഷീണം, വയറുവേദന തുടങ്ങിയവയാണ് ഗ്യാസ്ട്രിക് ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍. നിര്‍ഭാഗ്യവശാല്‍, ക്യാന്‍സര്‍ ഒരു വികസിത ഘട്ടത്തിലെത്തുന്നതുവരെ വലിയ രീതിയിലുള്ള രോഗ ലക്ഷണങ്ങള്‍ പ്രകടമാവില്ല എന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ ഗാസ്ട്രിക് കാന്‍സര്‍ രോഗികളില്‍ 20 ശതമാനത്തില്‍ താഴെയുള്ളവര്‍ മാത്രമാണ് പ്രാഥമിക ഘട്ടത്തില്‍ രോഗം തിരിച്ചറിഞ്ഞിട്ടുള്ളത്. 50 ശതമാനം പേരും രോഗം മൂര്‍ച്ഛിച്ച ശേഷമാണ് ഇതിനെ കുറിച്ച് അറിയുന്നത്.

അര്‍ബുദത്തെ നേരിടാന്‍ നാരുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കണം. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ ഗാസ്ട്രിക് കാന്‍സറിനെ ഒരു പരിധിവരെ പ്രതിരോധിക്കാമെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പറയുന്നു. പച്ചക്കറികള്‍, ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയെല്ലാം ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമാണ്. എന്നാല്‍ ഗാസ്ട്രിക് കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ഭക്ഷണവിഭവങ്ങള്‍ പരിമിതപ്പെടുത്തേണ്ടതാണ്.

ബീഫ്, മട്ടന്‍, പോര്‍ക്ക് തുടങ്ങിയ റെഡ് മീറ്റ് വിഭവങ്ങള്‍ അമിതമായി ഭക്ഷിക്കുന്നത് അര്‍ബുദം വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇവയുടെ ഉയര്‍ന്ന തോതിലുള്ള ഉപയോഗം ഗാസ്ട്രിക് കാന്‍സര്‍ സാധ്യത 45 ശതമാനത്തോളം കൂട്ടുമെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

സാച്ചുറേറ്റഡ് കൊഴുപ്പ് ഉയര്‍ന്ന തോതിലുള്ള കേക്ക്, ബിസ്‌കറ്റ്, സംസ്‌കരിച്ച മാംസം പോലുള്ള ഭക്ഷണവിഭവങ്ങളും അധികം കഴിക്കരുത്. സ്വയം ഇല്ലാതാകാനുള്ള കോശങ്ങളുടെ ശേഷിയെയാണ് അമിതമദ്യപാനം ആദ്യം ബാധിക്കുന്നത്. ഇത് സാധാരണ കോശങ്ങളെ അര്‍ബുദകോശങ്ങളായി മാറ്റും. പുകവലി ശ്വാസകോശാര്‍ബുദത്തിന് മാത്രമല്ല ഗാസ്ട്രിക് അര്‍ബുദത്തിനും കാരണമാകാം.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here