Advertisement

പറവൂരിലെ മത്സ്യത്തൊഴിലാളിയുടെ ആത്മഹത്യ നിർഭാഗ്യകരം; ജില്ലാ കളക്ടർ

February 5, 2022
1 minute Read

പറവൂരിലെ മത്സ്യത്തൊഴിലാളി സജീവിന്റെ ആത്മഹത്യ നിർഭാഗ്യകരമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്ക്. സജീവിന്റെ അപേക്ഷയിൽ കാലതാമസം ഉണ്ടായിട്ടില്ല. വേണ്ട രീതിയിൽ പരിഗണിച്ചിരുന്നു. സജീവിന്റെ ആദ്യ അപേക്ഷയിൽ ഒക്ടോബറിന് ശേഷം തുടർ നടപടികൾ ഉണ്ടായിട്ടില്ല. സജീവൻ ഡിസംബറിൽ നൽകിയ പുതിയ അപേക്ഷ ഇതുവരെ പരിഗണിക്കാൻ സാധിച്ചിട്ടില്ല. ഉദ്യോഗസ്ഥർ മോശമായി പെരുമാറുകയോ കൈക്കൂലി ആവശ്യപ്പെടുകയോ ചെയ്തതായി കണ്ടെത്തിയില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

ഇതിനിടെ പറവൂരിലെ മത്സ്യതൊഴിലാളിയുടെ ആത്മഹത്യയിൽ നിയമനടപടിക്കൊരുങ്ങി കുടുംബം. ഉദ്യോഗസ്ഥർക്കെതിരെ സജീവിന്റെ കുടുംബം രംഗത്തുവന്നു. കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നത് തെറ്റായ കാര്യങ്ങളെന്ന് കുടുംബം. കളക്ടറുടെ നടപടി ഉദ്യോഗസ്ഥരെ സംരക്ഷിക്കാനെന്ന് സജീവിന്റെ കുടുംബം ട്വന്റി ഫോറിനോട് പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കുടുംബം.

പറവൂർ മൂത്തകുന്നത്ത് മരണപ്പെട്ട സജീവൻ ഭൂമി തരം മാറ്റത്തിനായി സമർപ്പിച്ച അപേക്ഷയിൽ ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കാലതാമസമുണ്ടായിട്ടില്ലെന്നും ഫോർട്ടുകൊച്ചി സബ് കളക്ടർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി.

Read Also : പറവൂരിലെ മത്സ്യതൊഴിലാളിയുടെ ആത്മഹത്യ; കളക്ടറുടെ നടപടി ഉദ്യോഗസ്ഥരെ സംരക്ഷിക്കാനെന്ന് സജീവിന്റെ കുടുംബം

മാല്യങ്കര കോയിക്കൽ സജീവനെ (57)യാണ് വ്യാഴാഴ്ച രാവിലെ പുരയിടത്തിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടുന്നതിനായി വില്ലേജ് ഓഫീസ് മുതൽ ആർഡിഒ ഓഫീസ് വരെ ഒന്നര വർഷം കയറിയിറങ്ങിയിട്ടും തരംമാറ്റി കിട്ടാത്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുകളുടെ ആരോപണം.

Story Highlights: Collector jafar malik on fisherman suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top