കൊച്ചിയില്‍ വീണ്ടും ഹണിട്രാപ്; മലപ്പുറം സ്വദേശിയില്‍ നിന്ന് തട്ടിയത് 38 ലക്ഷം

കൊച്ചിയില്‍ വീണ്ടും ഹണിട്രാപ് സംഘങ്ങള്‍ വ്യാപകമാകുന്നു. മലപ്പുറം സ്വദേശിയില്‍ നിന്നും 38 ലക്ഷം രൂപ കവര്‍ന്നു. കെണിയില്‍പ്പെടുത്തി വിഡിയോ ചിത്രീകരിച്ച് പണം തട്ടുകയായിരുന്നു സംഘം. സംഭവത്തില്‍ ഇടുക്കി സ്വദേശി ഷിജിമോള്‍ പിടിയിലായി. ഇവരുടെ പിന്നില്‍ പ്രവര്‍ത്തിക്കാന്‍ വലിയ സംഘമുണ്ടെന്ന് പൊലീസ് പറയുന്നു.
Read Also രാജസ്ഥാനില്‍ മന്ത്രിയെ ഹണിട്രാപില്‍ കുടുക്കാന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍
അതേസമയം സെക്‌സ് റാക്കറ്റിനെ ചോദ്യം ചെയ്തയാളെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ കൊച്ചിയില്‍ ഓട്ടോ റാണി എന്നറിയപ്പെടുന്ന സോളി ബാബു പിടിയിലായി. എറണാകുളം സ്വദേശി ജോയിയെ വധിക്കാനാണ് യുവതി ക്വട്ടേഷന്‍ നല്‍കിയത്. കഴിഞ്ഞ 24ന് സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുവെച്ച് ജോയിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. പരുക്കേറ്റ ജോയി ഓടിരക്ഷപെടുകയായിരുന്നു.
Story Highlights: honey trap, kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here