Advertisement

ബിജെപിയുടെ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ; കെ സുരേന്ദ്രൻ

February 5, 2022
Google News 1 minute Read
  • വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും കെ സുരേന്ദ്രൻ

  • സർവീസ് ചട്ടങ്ങളെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് ശിവശങ്കർ

ബിജെപിയുടെ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് സ്വപ്നയുടെ വെളിപ്പെടുത്തലെന്ന് കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിരവധി തവണയാണ് കസറ്റംസിനെ വിളിച്ചത്. എം ശിവശങ്കറിന്റെ പുസ്‌തകം സർക്കാരിനെ വെള്ളപൂശാനാണ്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

‘ഏത് രീതിയിലാണ് സംസ്ഥാന സർക്കാർ സ്വർണ്ണ കള്ളക്കടത്ത് അട്ടിമറിക്കാൻ സന്നാഹങ്ങൾ ഒരുക്കി എന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. കീഴ്വഴക്കങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നത്. സർവീസ് ചട്ടങ്ങളെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് ശിവശങ്കർ. ശിവശങ്കറിനെ സർവീസിൽ നിന്നും എത്രയും പെട്ടെന്ന് പിരിച്ചുവിടാനാണ് സർക്കാർ തയാറാവേണ്ടത്. സർക്കാരിനെ രക്ഷപ്പെടുത്താനുള്ള പുസ്‌തകമെന്ന് എഴുതിയിരിക്കുന്നത്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും’- കെ സുരേന്ദ്രൻ.

Read Also : പുതിയ രൂപത്തിൽ അവതരിക്കാനൊരുങ്ങി ജിമെയിൽ; പുതിയ പതിപ്പിലെ മാറ്റങ്ങൾ…

കൂടാതെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്തുക്കേസില്‍ പുനരന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍ ശരിവയ്ക്കപ്പെട്ടു. ഇടതുമുന്നണിയും മുഖ്യമന്ത്രിയും ആരോപണങ്ങള്‍ക്ക് മറുപടി പറയണം. ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Story Highlights: k-surendran-about-swapna-suresh-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here