ആശുപത്രിയിൽ കിടക്കയിൽ എൺപത്തിമൂന്നുകാരിയുടെ പിറന്നാൾ ആഘോഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ; കയ്യടിച്ച് സോഷ്യൽ മീഡിയ…

സമൂഹത്തിന്റെ നീതിപാലകരാണ് പൊലീസുകാർ. അതുകൊണ്ട് തന്നെയാകാം ഉള്ളിൽ അവരോട് നമുക്കൽപ്പം ഭയവും ബഹുമാനവും സ്നേഹവുമെല്ലാം. കൊവിഡ് സമയത്തും പ്രതിസന്ധിഘട്ടങ്ങളിലും നമുക്കൊപ്പം നിന്ന ഇവരുടെ പ്രവർത്തികളെയും നമുക്ക് അങ്ങനെ മറക്കാൻ സാധിക്കില്ല. പൊലീസുകാരുടെ പ്രവർത്തികളും ട്വീറ്റുകളും വരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അങ്ങനെ സോഷ്യൽ മീഡിയ കീഴടക്കിയ മുംബൈയിലെ ബാന്ദ്ര പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ജയപ്രകാശ് സൂര്യവംശിയെ പരിചയപ്പെടാം… 83 വയസ്സുള്ള ഒരു സ്ത്രീയുടെ ജന്മദിനം ആഘോഷിച്ച സൂര്യവംശിയെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ.
Delivering cake & happiness
— Mumbai Police (@MumbaiPolice) February 1, 2022
Realising it’s Martina Pereira’s 83rd Birthday but she’s admitted at the hospital after a fall at home, PSI Jayprakash Suryavanshi, Bandra PStn surprised her with a cake on her hospital bed. We wish Ms Pereira a speedy recovery #MumbaiPoliceForAll pic.twitter.com/PtvvTGKFf9
മാർട്ടീന പെരേര എന്ന 83 വയസുകാരി അടുക്കള തറയിൽ തെന്നിവീണ് എട്ടുമണിക്കൂറാണ് ആരും സഹായിക്കാനില്ലാതെ കിടന്നത്. പ്രായത്തിന്റെ അവശതകൾ ഉണ്ടായിരുന്നതിനാൽ തന്നെ സ്വയം എണീക്കാനും സാധ്യമായിരുന്നില്ല. അവരുടെ ഉച്ചഭക്ഷണം ശേഖരിക്കാതെ വാതിൽപ്പടിയിൽ തന്നെ കിടക്കുന്നത് സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അവർക്ക് സഹായം ലഭിച്ചത്. സെക്യൂരിറ്റി ജീവനക്കാരൻ ഈ വിവരം അയൽവാസികളോട് അറിയിക്കുകയും പോലീസും അയൽവാസികളും ചേർന്ന് വാതിൽ തുറന്ന് പെരേരയെ രക്ഷപ്പെടുത്തുകയായിരുന്നു.
ഉടൻ തന്നെ അവരെ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒടിവുണ്ടെങ്കിലും മാർട്ടീന സുരക്ഷിതയാണെന്ന് ആശുപത്രി അധികൃതരും അറിയിച്ചു. ഓടിയെത്തി അവരെ ആശുപത്രിയിൽ എത്തിച്ച അസിസ്റ്റന്റ് ഇൻസ്പെക്ടർ പല്ലവി കുൽക്കർണിക്ക് എല്ലാ നന്ദിയും അറിയിച്ചിരിക്കുകയാണ്. അതിലും ഹൃദ്യമായ കാര്യം എന്താണെന്ന് അറിയാമോ? പെരേരയുടെ ജന്മദിനമാണെന്നറിഞ്ഞ് കേക്കുമായെത്തിയ സബ് ഇൻസ്‌പെക്ടർ ജയപ്രകാശ് സൂര്യവംശിയുടെ പ്രവർത്തിയാണ്. സൂര്യവംശിയെ പ്രശംസിച്ചും അഭിനന്ദിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
Story Highlights : Mumbai cop brings birthday cake for 83-year-old woman in hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here