Advertisement

എംജി യൂണിവേഴ്‌സിറ്റി കൈക്കൂലി; എല്‍സി കൈക്കൂലി പണം 9 പേര്‍ക്ക് കൈമാറിയതായി വിജിലന്‍സ്

February 5, 2022
Google News 2 minutes Read

എംജി യൂണിവേഴ്‌സിറ്റി കൈക്കൂലിക്കേസില്‍ അറസ്റ്റിലായ സി.ജെ.എല്‍സി കൈക്കൂലി പണം ഒമ്പതു പേര്‍ക്ക് കൈമാറിയതായി വിജിലന്‍സ്. പണം സ്വീകരിച്ചവരുടെ പേരും അക്കൗണ്ട് നമ്പറും സ്വീകരിച്ചു. സംഭവത്തില്‍ സിന്‍ഡിക്കേറ്റ് സബ്കമ്മിറ്റി അന്വേഷണ സമിതി റിപ്പോര്‍ട്ട് ഏഴിന് സമര്‍പ്പിക്കും. അതിനിടയില്‍ കാലക്കറ്റ് സര്‍വകാലാശാല ജീവനക്കാര്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം മൂന്നംഗ കമ്മിറ്റി അന്വേഷിക്കും.
ജനുവരി 28നാണ്് എം.ബി.എ വിദ്യാര്‍ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി സര്‍വകലാശാലയിലെ അസിസ്റ്റന്റ് എല്‍സിയെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടിയത്. ഒന്നരലക്ഷം രൂപയാണ് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനും മാര്‍ക്ക് ലിസ്റ്റിനുമായി ഇവര്‍ ആവശ്യപ്പെട്ടത്.

Read Also : പുതിയ രൂപത്തിൽ അവതരിക്കാനൊരുങ്ങി ജിമെയിൽ; പുതിയ പതിപ്പിലെ മാറ്റങ്ങൾ…

പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാര്‍ഥിനിയാണ് പരാതിയിലായിരുന്നു നടപടി വിദ്യാര്‍ഥിനി സപ്ലിമെന്ററി പരീക്ഷയിലൂടെയാണ് എംബിഎ പാസായത്. ഇവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ കാലതാമസം കൂടാതെ ലഭിക്കുന്നതിന് ആദ്യം എല്‍സി 1.1 ലക്ഷം രൂപ ആവശ്യപ്പെട്ടു. വിദ്യാര്‍ഥിനി പണം നല്‍കി. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. എല്‍സിയുടെ ശമ്പളം വിതരണം ചെയ്യുന്ന അക്കൗണ്ടില്‍ തന്നെയാണ് പണം വാങ്ങിയത്.
പിന്നീട് ഡിഗ്രി പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റിന് വിദ്യാര്‍ഥിനി അപേക്ഷ നല്‍കി. അവ ഉടനെ നല്‍കുന്നതിന് 15000 രൂപ എല്‍സി ആവശ്യപ്പെട്ടു. ഇതോടെ വിദ്യാര്‍ഥിനി വിജിലന്‍സ് എസ്പി വി.ജി.വിനോദ് കുമാറിന് പരാതി നല്‍കി. തുടര്‍ന്ന് വിജിലന്‍സ് സംഘം കൈമാറിയ 15000 രൂപ എല്‍സിക്കു വിദ്യാര്‍ഥിനി കൊടുത്തു. പണം കൈപ്പറ്റിയെ എല്‍സിയെ ഉടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടതു പക്ഷ ജീവനക്കാരുടെ സംഘടനയുടെ പ്രവര്‍ത്തകയാണ് എല്‍സി. എല്‍സിയെ എംജി സര്‍വകലാശാല എംപ്ലോയീസ് അസോസിയേഷന്‍ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കിയിരുന്നു.

Story Highlights: MG University bribery; Vigilance says mg staff handed over bribe money to 9 people

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here