ശില്‍പ ഷെട്ടിക്ക് 38 കോടിയുടെ സ്വത്തുക്കള്‍ എഴുതിനല്‍കി രാജ്കുന്ദ്ര

ബോളിവുഡ് താരം ശില്‍പ ഷെട്ടിക്ക് ഭര്‍ത്താവ് രാജ്കുന്ദ്ര എഴുതിവെച്ചത് 38.5 കോടി രൂപയുടെ ആസ്തികള്‍. ഏകദേശം 5990 ചതുരശ്ര അടിയോളം വരുന്ന മുംബൈ, ജുഹുവിലെ ഓഷ്യന്‍ വ്യൂ എന്ന കെട്ടിടത്തിലെ അഞ്ച് ഫ്ളാറ്റുകളും ബേസ്മെന്റുമാണ് ശില്‍പയുടെ പേരിലേക്ക് മാറ്റിയത്. ജനുവരി 24നാണ് രജിസ്ട്രേഷന്‍ നടന്നതെന്നും 1.92 കോടി രൂപ സ്റ്റാബ് ഡ്യൂട്ടി അടച്ചിട്ടുണ്ടെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. (Raj Kundra and Shilpa Shetty)
ബ്രിട്ടീഷ് വ്യവസായി രാജ്കുന്ദ്രയെ 2009 നവംബര്‍ 22നാണ് ശില്‍പ ഷെട്ടി വിവാഹം കഴിച്ചത്. ഒന്നാം വിവാഹവാര്‍ഷികത്തിന് കുന്ദ്ര ശില്‍പ ഷെട്ടിക്ക് നല്‍കിയ സമ്മാനം എല്ലാവരെയും ഞെട്ടിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗായ ഖുര്‍ജ് ഖലീഫയുടെ 19 ാം നിലയില്‍ ഒരു ഫ്‌ളാറ്റാണ് അന്ന് ഷില്‍പ്പയ്ക്ക് വാങ്ങി നല്‍കിയത്. സെന്‍ട്രല്‍ ലണ്ടനിലെ 7 കോടി വില വരുന്ന ഒരു ഫ്‌ളാറ്റായിരുന്നു അതേ വര്‍ഷം നല്‍കിയ ജന്മദിന സമ്മാനം. ലോക്ക് ഡൗണില്‍ ഇരുവരും മാലദ്വീപില്‍ അവധി ആഘോഷിക്കുന്ന വാര്‍ത്തകളും ചര്‍ച്ചയായിരുന്നു.
Read Also : ഗ്ലാമര്‍ ലുക്കില്‍ മംമ്ത; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
2021 ജൂലായ് 19നാണ് രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മ്മാണ കേസുമായി ബന്ധപ്പെട്ട് കേസില്‍ അറസ്റ്റിലാവുന്നത്. അദ്ദേഹത്തിന് രണ്ടു മാസം കഴിഞ്ഞാണ് അന്ന് ജാമ്യം ലഭിച്ചത്. ഇവരുടെ ദാമ്പത്യം തകര്‍ന്നെന്നും വിവാഹമോചിതരാകുമെന്നുമുള്ള അഭ്യൂഹങ്ങളും ഇതിനിടെ പ്രചരിച്ചിരുന്നു. അത്തരം വാര്‍ത്തകളെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് വ്യക്തമാക്കി ശില്‍പ ഷെട്ടി തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു.
1993ല്‍ ബാസിഗര്‍ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് തുടക്കം കുറിച്ച ശില്‍പ്പ പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 50ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ബാസിഗറിലെ അഭിനയം മികച്ച സഹ നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം താരത്തിന് നേടിക്കൊടുത്തു.
1991ല്‍ മോഡലിംഗ് ആരംഭിച്ച ശില്‍പ്പ 16ാം വയസിലാണ് ലിംകയ്ക്ക് വേണ്ടി ആദ്യമായി മോഡലായത്. 1994ല്‍ പുറത്തിറങ്ങിയ ആഗ് എന്ന ചിത്രത്തിലാണ് ആദ്യമായി പ്രധാന നായികയായി അഭിനയിച്ചത്. ആ വര്‍ഷം തന്നെ അക്ഷയ് കുമാര്‍ നായകനായി അഭിനയിച്ച മേന്‍ ഖിലാഡി തു അനാടി എന്ന ചിത്രവും പുറത്തിറങ്ങി. 2000ല്‍ ഹിന്ദിയില്‍ അഭിനയിച്ച ധട്കന്‍ എന്ന ചിത്രം വളരെ പ്രേക്ഷക പ്രീതി നേടിയിരുന്നു. ഫിര്‍ മിലേംഗെ എന്ന ചിത്രത്തില്‍ ഒരു എയ്ഡ്സ് രോഗിയുടെ വേഷത്തില്‍ അഭിനയിച്ചതും ശ്രദ്ധിക്കപ്പെട്ടു.
Story Highlights: Raj Kundra transfers 5 flats worth Rs 38.5 crore to his wife Shilpa Shetty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here