Advertisement

ഓസ്ട്രേലിയന്‍ എംബസിയിലെ സ്ത്രീകളുടെ ടോയ്‌ലറ്റില്‍ ഒളിക്യാമറ;
മുന്‍ എംബസി ജീവനക്കാരനെതിരെ കേസ്

February 5, 2022
Google News 2 minutes Read

തായ്ലാന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ഓസ്ട്രേലിയന്‍ എംബസിയില്‍ സ്ത്രീകളുടെ ടോയ്‌ലറ്റില്‍ നിന്നും ഒളിക്യാമറകള്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുന്‍ എംബസി ജീവനക്കാരന്‍ അറസ്റ്റിലായതായി വെളിപ്പെടുത്തല്‍. സംഭവത്തില്‍ കഴിഞ്ഞ മാസം ഒരു മുന്‍ എംബസി ജീവനക്കാരനെ തായ്ലാന്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെന്നാണ് ഓസ്ട്രേലിയ പറയുന്നത്. ഓസ്ട്രേലിയന്‍ ഫോറിന്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. (Spy Cams Found In Women’s Bathroom)

ഈ സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സൂചിപ്പിക്കുന്നതെന്ന് ഓസ്ട്രേലിയന്‍ പ്രതിരോധ-വിദേശനയ വിദഗ്ധന്‍ എ.എഫ്.പിക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. എന്നാല്‍ ടോയ്‌ലറ്റില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ട് എത്ര കാലമായി എന്നതിനെ സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല.

Read Also : സുരക്ഷാ മേഖലയില്‍ കറങ്ങി നടന്നു; കോഴിയെ കസ്റ്റഡിയിലെടുത്ത് യുഎസ്

എല്ലാ സ്റ്റാഫുകളുടെയും സ്വകാര്യതയ്ക്കാണ് ഡിപ്പാര്‍ട്ട്മെന്റ് മുന്‍ഗണന നല്‍കുന്നതെന്നും സ്റ്റാഫുകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നത് ഇനിയും തുടരുമെന്നും എംബസി വക്താവ് പറഞ്ഞു. നിയമപരമായ തുടര്‍ നടപടികളെപ്പറ്റി കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

സംഭവത്തില്‍ കൃത്യമായ സമയത്ത് നിയമനടപടികള്‍ കൈക്കൊള്ളുമെന്നാണ് അറിയുന്നതെങ്കിലും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കഴിഞ്ഞ വര്‍ഷം ബാത്ത്റൂമില്‍ നിലത്ത് കിടന്ന നിലയില്‍ ഒരു ക്യാമറയുടെ എസ്.ഡി കാര്‍ഡ് കണ്ടെത്തിയിരുന്നു. ഇതിനു ശേഷം നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്ത് വരുന്നത്.

Story Highlights: Spy Cams Found In Women’s Bathroom

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here