Advertisement

സ്പേസ് പാർക്കിൽ ജോലി വാങ്ങിത്തന്നത് എം ശിവശങ്കർ; മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ഏക ബന്ധം എം ശിവശങ്കറുമായി; സ്വപ്‌നാ സുരേഷ് ട്വന്റിഫോറിനോട്

February 5, 2022
Google News 2 minutes Read
  • എം ശിവശങ്കർ ദിവസവും വീട്ടിൽ വരാറുണ്ടായിരുന്നു

  • നിരവധി കാര്യങ്ങൾ ശിവശങ്കർ നിയമവിരുദ്ധമായി ചെയ്‌തു

  • ഭർത്താവ് ജയശങ്കറിന്‌ എം ശിവശങ്കർ കെ ഫോണിൽ ജോലി വാങ്ങി നൽകിയിരുന്നു

സ്പേസ് പാർക്കിൽ ജോലി വാങ്ങിത്തന്നത് എം ശിവശങ്കറാണെന്ന് സ്വപ്‌നാ സുരേഷ് ട്വന്റിഫോറിനോട്. എം ശിവശങ്കറിന് എല്ലാ കാര്യങ്ങളും അറിയാമായിരുന്നെന്ന് സ്വപ്‌നാ സുരേഷ്. കോൺസുലേറ്റിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം ശിവശങ്കറിന് അറിയാമായിരുന്നു. എം ശിവശങ്കർ ദിവസവും വീട്ടിൽ വരാറുണ്ടായിരുന്നു.(swapna suresh)

സ്വർണക്കടത്ത് കേസിൽ പെട്ടതോടെ ഒളിവിൽ പോകാൻ നിർദ്ദേശിച്ചതും മുൻകൂർ ജാമ്യമെടുക്കാൻ ആവശ്യപ്പെട്ടതും ശിവശങ്കറാണ്. ബാങ്ക് ലോക്കറിൽ ഉണ്ടായിരുന്നതെല്ലാം കമ്മീഷൻ പണമായിരുന്നു. ലോക്കർ ആരുടേതെന്ന് ലോകം മനസിലാക്കട്ടെ. ഒന്നേകാൽ വർഷം ജയിലിൽ കിടന്നപ്പോഴത്തെ വേദനയേക്കാൾ വലുതാണ് ശിവശങ്കർ തന്നെ തള്ളിപ്പറഞ്ഞതിന്റെ വേദനയെന്നും സ്വപ്ന വ്യക്തമാക്കി.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

തീവ്രവാദ കേസാക്കിയതിന് പിന്നിൽ എം ശിവശങ്കറാണ്. എം ശിവശങ്കർ ഒരുപാട് കാര്യങ്ങൾ മറച്ചുവയ്ക്കുന്നു. നിരവധി കാര്യങ്ങൾ ശിവശങ്കർ നിയമവിരുദ്ധമായി ചെയ്‌തു. കോണ്സുലേറ്റിലേക്ക് വന്ന കാർഗോ വിട്ടുതരുമെന്ന് എം ശിവശങ്കർ ഉറപ്പുനൽകി. സ്പേസ് പാർക്കിൽ ജോലി വാങ്ങിത്തന്നത് എം ശിവശങ്കറാണ്.

തന്നെ നിശബ്ദയാക്കി ജയിലിൽ അടയ്ക്കാനായാണ് സ്വർണ്ണക്കടത്ത് കേസ് അന്വേഷണത്തിലേക്ക് എൻഐഎയെ കൊണ്ടുവന്നത്. ഇത് ശിവശങ്കറിന്റെ മാസ്റ്റർ ബ്രെയിൻ എന്നാണു വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് അറിഞ്ഞത്. തനിക്ക് അറിയാവുന്നതെല്ലാം ശിവശങ്കറിനും അറിയാമായിരുന്നുവെന്നും നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ വാദം തെറ്റാണെന്നും അവർ പറഞ്ഞു.

Read Also തനിക്കെതിരെ സ്വപ്‍ന മൊഴി നൽകിയതിന് പിന്നിൽ സമ്മർദ്ദം: എം ശിവശങ്കർ

തന്റെ കഴിവും യു എ ഇ ബന്ധങ്ങളും കണ്ടിട്ടാണ് എം ശിവശങ്കർ ജോലിക്ക് ശുപാർശ ചെയ്‌തത്‌. ഈന്തപ്പഴം ഇറക്കുമതി ചെയ്‌തതും എം ശിവശങ്കർ പറഞ്ഞിട്ടാണെന്നും സ്വപ്‌നാ സുരേഷ് ട്വന്റിഫോറിനോട് വ്യക്തമാക്കി. ഭർത്താവ് ജയശങ്കറിന്‌ എം ശിവശങ്കർ കെ ഫോണിൽ ജോലി വാങ്ങി നൽകിയിരുന്നു.

മുൻ മന്ത്രി കെ ടി ജലീലുമായുള്ളത് ഔദ്യോഗിക ബന്ധം മാത്രമാണ്. ഇല്ലാത്ത ആരോപണങ്ങൾ പറഞ്ഞ് കൂടുതൽ വേദനിപ്പിച്ചത് എം ശിവശങ്കർ. മുഖ്യമന്ത്രിയുടെ ഓഫീസുമായിയുള്ള ഏക ബന്ധം എം ശിവശങ്കർ മാത്രമാണ്. സരിത്തും സന്ദീപുമാണ് പി ശ്രീരാമകൃഷ്ണനെ ഉദ്ഘടനത്തിന് ക്ഷണിച്ചതെന്നും സ്വപ്‌നാ സുരേഷ് ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: Kerala gold smuggling case accused Swapna Suresh slams bureaucrat M Sivasankar for his claims

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here