പത്രിക സമര്‍പ്പിക്കാന്‍ സമയം പോയി,
ഓടിത്തള്ളി യു.പി കായികമന്ത്രി!

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവേ കായിക മന്ത്രി കളക്ടറേറ്റിലേക്ക് ഓടിക്കയറി പത്രിക സമര്‍പ്പിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കാനുളള സമയം പൂര്‍ത്തിയാകാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കവേയാണ് കായിക മന്ത്രി ഉപേന്ദ്ര തിവാരി അത്ലറ്റുകളെ തോല്‍പ്പിക്കുന്ന തരത്തില്‍ ഓടിയെത്തി പത്രിക സമര്‍പ്പിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥിയായ ഉപേന്ദ്ര തിവാരി യു.പിയിലെ ഫെഫ്ന നിയോജക മണ്ഡലത്തില്‍ നിന്നാണ് ജനവിധി നേടുന്നത്. (u.p election viral vedio)
വെളളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിവരെയായിരുന്നു പത്രിക സമര്‍പ്പിക്കാനുളള സമയം. അതിന് തൊട്ടുമുന്‍പ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നിന്നെത്തിയ ഉപേന്ദ്ര തിവാരി ബല്ലിയ കളക്ടറേറ്റിലെ പ്രധാന കവാടത്തില്‍ നിന്ന് നോമിനേഷന്‍ ഹാളിലേക്ക് ഓടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
Read Also : ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്: മുന്‍മന്ത്രി ശിവ്ചരണ്‍ പ്രജാപതിയും എസ്പി വിട്ട് ബിജെപിയിലേക്ക്
ഫെബ്രുവരി പതിനൊന്നാണ് ഫെഫ്ന മണ്ഡലത്തിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. ഇതറിയാതെയാണ് ഉപേന്ദ്ര തിവാരി ഓടിയെത്തിയത്. മന്ത്രിയുടെ സുരക്ഷാ അംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ഫെബ്രുവരി പത്തിനാണ് യു.പിയില്‍ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്.
ഏഴ് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍. മന്ത്രിയുടെ ഓട്ടത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ പലതും ചോദിക്കുന്നുണ്ടെങ്കിലും മന്ത്രി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.
പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ സമാജ് വാദി പാര്‍ട്ടിയും ബി.ജെ.പിയും കടുത്ത പോരാട്ടത്തിലാണ്. തനിക്ക് മുസ്ലീങ്ങളുമായി പ്രശ്നമില്ലെന്നും എല്ലാവരുടെയും വികസനമാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്നുമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. എന്റെ മന്ത്രിസഭയില്‍ മുസ്ലീം മന്ത്രിയുണ്ട്. ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെ ഗവര്‍ണറാണ്. ഞങ്ങള്‍ ആളുകളെ നോക്കിയല്ല പ്രവര്‍ത്തിക്കുന്നത്. വികസനമാണ് ഞങ്ങള്‍ക്ക് മുഖ്യം. ബി.ജെ.പി ഒരു മതത്തിനും എതിരല്ലെന്നും ദേശവിരുദ്ധ ശക്തികള്‍ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്നും യോഗി വ്യക്തമാക്കി.
Story Highlights: u.p election viral vedio
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here