ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്: മുന്‍മന്ത്രി ശിവ്ചരണ്‍ പ്രജാപതിയും എസ്പി വിട്ട് ബിജെപിയിലേക്ക്

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതിനിടെ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്. സമാജ്‌വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ശിവ്ചരണ്‍ പ്രജാപതി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ടിക്കറ്റില്‍ പ്രജാപതിയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.
സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നുമുള്‍പ്പെടെ 21 നേതാക്കളാണ് ഈ അടുത്ത കാലത്തായി ബിജെപിയിലെത്തുന്നത്. മൗലാന തൗഖിര്‍ റാസയുടെ മരുമകള്‍ നിദാ ഖാന്‍ പാര്‍ട്ടിയിലേക്ക് പ്രവേശിച്ചതും ബിജെപിക്ക് നേട്ടമായി. മുത്തലാഖിനെതിരെ നിയമനിര്‍മ്മാണം നടത്തിയതോടെ മോദി സര്‍ക്കാരിന് മേല്‍ ജനങ്ങള്‍ക്കുള്ള ആത്മവിശ്വാസം വര്‍ധിച്ചെന്ന് പ്രസ്താവിച്ചുകൊണ്ടാണ് നിദ ബിജെപിയിലേക്ക് പ്രവേശിച്ചത്.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 403 സീറ്റുകളില്‍ മത്സരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പ്രഖ്യാപിച്ചിരുന്നു. ബിജെപി തെരഞ്ഞെടുപ്പിനെ നേരിടാനായി അപ്നാ ദള്‍, നിഷാദ് പാര്‍ട്ടി എന്നിവയുമായി സഖ്യം ചേരും.
ഏഴ് ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴുവരെ നീണ്ടുനില്‍ക്കും. മാര്‍ച്ച് 10നാണ് ഫലം പ്രഖ്യാപിക്കുക. ഭരണത്തിലിരിക്കുന്ന ബിജെപിയെ നേരിടാന്‍ ശക്തമായ പടയൊരുക്കം നടത്തുകയാണ് സമാജ്‌വാദി പാര്‍ട്ടി.
Story Highlights : shiv charan prajapati left sp and joined bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here