Advertisement

സ്വർണക്കടത്തിന് കൂട്ടുനിന്നു, മുഖ്യമന്ത്രി മാപ്പ് പറഞ്ഞ് രാജിവയ്ക്കണം: വി മുരളീധരൻ

February 5, 2022
Google News 2 minutes Read
pinarayi vijayan, v muraleedharan

സ്വർണക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫിസ് കൂട്ടുനിന്നതായി കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറഞ്ഞ് രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺസുലേറ്റുമായുള്ള ബന്ധത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ദുബായിൽ തുടരുന്നത്. സ്വപ്‍ന സുരേഷിന്റെ വെളിപ്പെടുത്തലിൽ സി പിഐഎമ്മിന്റെ കള്ളം പൊളിഞ്ഞെന്നും വി മുരളീധരൻ ആരോപിച്ചു. അതേസമയം സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ കേസില്‍ പുനരന്വേഷണം വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കൾ. ശിവശങ്കറിന്റെ ആത്മകഥയില്‍ പറയുന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിനെ വെള്ളപൂശാനുള്ളതാണെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു.

ബിജെപിയുടെ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് സ്വപ്നയുടെ വെളിപ്പെടുത്തലെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിരവധി തവണയാണ് കസറ്റംസിനെ വിളിച്ചത്. എം ശിവശങ്കറിന്റെ പുസ്‌തകം സർക്കാരിനെ വെള്ളപൂശാനാണ്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Read Also :തനിക്കെതിരെ സ്വപ്‍ന മൊഴി നൽകിയതിന് പിന്നിൽ സമ്മർദ്ദം: എം ശിവശങ്കർ

ഏത് രീതിയിലാണ് സംസ്ഥാന സർക്കാർ സ്വർണ്ണ കള്ളക്കടത്ത് അട്ടിമറിക്കാൻ സന്നാഹങ്ങൾ ഒരുക്കി എന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. കീഴ്വഴക്കങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നത്. സർവീസ് ചട്ടങ്ങളെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് ശിവശങ്കർ. ശിവശങ്കറിനെ സർവീസിൽ നിന്നും എത്രയും പെട്ടെന്ന് പിരിച്ചുവിടാനാണ് സർക്കാർ തയാറാവേണ്ടത്. സർക്കാരിനെ രക്ഷപ്പെടുത്താനുള്ള പുസ്‌തകമെന്ന് എഴുതിയിരിക്കുന്നത്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും’- കെ സുരേന്ദ്രൻ പറഞ്ഞു.

പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്തുക്കേസില്‍ പുനരന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍ ശരിവയ്ക്കപ്പെട്ടു. ഇടതുമുന്നണിയും മുഖ്യമന്ത്രിയും ആരോപണങ്ങള്‍ക്ക് മറുപടി പറയണം. ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Read Also : കേസിലെ തെളിവുകൾ നശിപ്പിക്കാൻ ശിവശങ്കറിന് കഴിയും; സ്വപനയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളത്; എം കെ മുനീർ

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തി. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി നിരപരാധി ആണെന്ന് തെളിയിക്കാനാണ് ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി അറിയാതെയാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് പറയുന്നത് തെറ്റാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് അറിയാതെ ഒരു കാര്യവും നടക്കില്ല. പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Story Highlights: V Muraleedharan about CM Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here