Advertisement

93-ാം ദിവസവും ഇന്ധന വിലയിൽ മാറ്റമില്ല; നിരക്കുകൾ പരിശോധിക്കാം

February 6, 2022
1 minute Read

രാജ്യത്ത് തുടർച്ചയായ 93-ാം ദിവസവും മെട്രോ നഗരങ്ങളിൽ ഇന്ധന വിലയിൽ മാറ്റമില്ല. 2017 ജൂണിൽ പ്രതിദിന നിരക്ക് പരിഷ്‌കരണം ആരംഭിച്ചതിന് ശേഷം ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടരുന്ന ഏറ്റവും ദൈർഘ്യമേറിയ കാലയളവാണിത്. നേരത്തെ ദേശീയ ലോക്ക്ഡൗൺ നിലവിലിരുന്ന 2020 മാർച്ച് 17 നും 2020 ജൂൺ 6 നും ഇടയിൽ 82 ദിവസം വിലയിൽ മാറ്റമുണ്ടായിരുന്നില്ല.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പെട്രോൾ, ഡീസൽ വില നിലവിലെ സ്ഥിതിയിൽ തുടരുകയാണ്. 2021 ഡിസംബറിൽ ഡൽഹി സർക്കാർ പെട്രോളിന്റെ മൂല്യവർധിത നികുതി 30 ശതമാനത്തിൽ നിന്ന് 19.40 ശതമാനമായി കുറച്ചിരുന്നു. ഇതോടെ രാജ്യതലസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 8.56 രൂപ കുറഞ്ഞു.

ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 95.41 രൂപയും ഡീസൽ വില ലിറ്ററിന് 86.67 രൂപയുമാണ്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയിലും ഡീസൽ ലിറ്ററിന് 94.14 രൂപയിലുമാണ് വിൽക്കുന്നത്. മെട്രോ നഗരങ്ങളിൽ ഇന്ധനവില ഇപ്പോഴും ഏറ്റവും ഉയർന്നത് മുംബൈയിലാണ്. മൂല്യവർധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില വ്യത്യാസപ്പെടുന്നു.

ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികൾ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും രൂപ-ഡോളർ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്ക് പരിഷ്കരിക്കുന്നു. പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ എല്ലാ ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും.

Story Highlights: fuel-prices-remain-steady-across-metros

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top