Advertisement

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ 1000-ാം ഏകദിനത്തിന് ഇന്ത്യ

February 6, 2022
2 minutes Read

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ‘ഏകദിന’ ചരിത്രത്തിന്റെ പിച്ചിലേക്ക് ഇന്ത്യ ഇന്നിറങ്ങും. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ 1000-ാം മത്സരമാണ്. കൊവിഡ് വെല്ലുവിളിയാകുന്നുണ്ടെങ്കിലും വിജയത്തില്‍ കുറഞ്ഞൊന്നും ടീം ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ദയനീയ തോല്‍വിയുടെ ക്ഷീണത്തില്‍നിന്നു ടീമിനെ കരകയറ്റുകയെന്നത് മുഴുവന്‍ സമയം ക്യാപ്റ്റനായി ദൗത്യമേറ്റെടുക്കുന്ന രോഹിത്തിനും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും നിര്‍ണായകമാണ്. ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവര്‍ കൊവിഡ് ബാധിതരാണ്. വീട്ടിലേക്കു പോയതിനാല്‍ കെ.എല്‍.രാഹുലുമില്ല. തനിക്കൊപ്പം ഇഷന്‍ കിഷന്‍ ഓപ്പണറാകുമെന്നാണു രോഹിത്തിന്റെ അറിയിപ്പ്. വണ്‍ഡൗണായി മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുണ്ട്. പക്ഷേ, മധ്യനിരയിലെ പ്രശ്‌നത്തിന് എങ്ങനെ പരിഹാരമെന്ന ആശങ്കയുണ്ട്. സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് എന്നിവരുടെ പ്രകടനം നിര്‍ണായകമാകും.
ഏതു പൊസിഷനിലും കളിക്കാന്‍ ഓരോ താരവും തയാറായിരിക്കണമെന്നാണ് ടീം അംഗങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന നിര്‍ദേശം. കൊവിഡ് കാലമായതിനാല്‍ പൊസിഷനില്‍ ഏതു നിമിഷവും മാറ്റങ്ങള്‍ സംഭവിക്കാം. കൂടാതെ യുവ താരങ്ങള്‍ക്ക് അപ്രതീക്ഷിതമായി അവസരം കിട്ടാം. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടു പുതുനിരയെ വളര്‍ത്തിക്കൊണ്ടു വരികയെന്ന ലക്ഷ്യം ടീം മാനേജ്‌മെന്റിനു മുന്നിലുമുണ്ടാകും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം തുടങ്ങുക.

Story Highlights: India plays 1000th ODI in Ahmedabad vs WI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top