Advertisement

സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തൽ കോൺ​ഗ്രസിന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്നത്; കെ മുരളീധരൻ

February 6, 2022
1 minute Read

സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തൽ കോൺ​ഗ്രസിന്റെ ആരോപണങ്ങൾ ശരി വെക്കുന്നതാണെന്ന് കെ മുരളീധരൻ എംപി. സ്വർണക്കടത്ത് കേസിൽ കൂടുതൽ അന്വേഷണം വേണം. കോടതി മേൽനോട്ടത്തിൽ കേസ് അന്വേഷിക്കണം. എം ശിവശങ്കറിന്റെ പുസ്‌തക രചനയിൽ അന്വേഷണം വേണമെന്നും കെ മുരളീധരൻ വ്യക്തമാക്കി.(k muraleedharan)

എം ശിവശങ്കറിന്റെ യാത്രകൾ പലതും ഔദ്യോഗികമായിരുന്നില്ല. സ്വർണക്കള്ളക്കടത്ത് കേസിൽ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ല. മൂക്കിന് താഴെ നടന്ന കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രി പദത്തിൽ തുടരാൻ പിണറായി വിജയൻ യോഗ്യനല്ല.

Read Also : നിസ്സാരമായി കാണരുത്; സൂക്ഷിക്കാം ഈ പനിക്കാലം…

കേസിൽ കെ ടി ജലീലിന്റെ പങ്ക് അന്വേഷിക്കണം. മന്ത്രിയ്ക്ക് കോൺസുൽ ജനറലുമായി എന്താണ് ബന്ധം ഉണ്ടാവാനുള്ളത്. എംപി മാർക്ക് പോലും വിദേശ എംബസികളുമായി ബന്ധപ്പെടാൻ പാടില്ല. ലൈഫ്‌ പദ്ധതിയിൽ കമ്മീഷൻ വാങ്ങി എന്നത് സ്വപ്ന തന്നെ പറഞ്ഞില്ലേ. ഇത്രയും മുതിർന്ന ഉദ്യോഗസ്ഥനല്ലേ ശിവശങ്കർ, അറിയില്ലേ സർക്കാർ അനുമതി ഇല്ലാതെ പുസ്തകം എഴുതാൻ പാടില്ലെന്നത്. പുസ്തകം തന്നെ ഒരു അഴിമതിയാണ്. അഴിമതിക്ക് വെള്ള പൂശാൻ ഉള്ള ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: k-muraleedharan-against-pinarayi-vijayan-on-swapna-suresh-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top