Advertisement

യു.പിയിലെ ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ സംസ്ഥാനം കൊള്ളയടിച്ചെന്ന് മോദി

February 6, 2022
Google News 2 minutes Read

യു.പിയിലെ ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും സംസ്ഥാനം കൊള്ളയടിക്കാനും ജനങ്ങളെ ദ്രോഹിക്കാനുമായിരുന്നു അവരുടെ ശ്രമമമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് യു.പിയിലെ പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ചുകൊണ്ട് മോദി രംഗത്തെത്തിയത്. (pm modi)

‘ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ വികസനത്തിന് വേണ്ടിയാണ് ആഗ്രഹിക്കുന്നത്. മുന്‍പ് സംസ്ഥാനത്തില്‍ അധികാരത്തിലിരുന്നവര്‍ ജനങ്ങളുടെ വിശ്വാസത്തെയോ ആവശ്യങ്ങളെയോ പരിഗണിച്ചിരുന്നില്ല. ഉത്തര്‍പ്രദേശ് കൊള്ളയടിക്കുക എന്നത് മാത്രമായിരുന്നു അവരുടെ അജണ്ട. പണത്തിന്റെയും വര്‍ഗീയതയുടെയും മസില്‍ പവറിന്റെയും മാത്രം രാഷ്ട്രീയം കൈമുതലാക്കിയവര്‍ എന്തുചെയ്താലും പൊതുസമൂഹത്തിന്റെ സ്നേഹം ലഭിക്കില്ല. ജനങ്ങളുടെ സേവകര്‍ക്ക് മാത്രമേ അവരുടെ അനുഗ്രഹം ലഭിക്കുകയുള്ളൂ. മോദി വ്യക്തമാക്കി.

അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സഖ്യവും ബി.ജെ.പിയും തമ്മിലാണ് ഉത്തര്‍പ്രദേശില്‍ നേര്‍ക്കുനേര്‍ മത്സരം നടക്കുന്നത്. ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറുടെ വിയോഗത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കുന്നത് മാറ്റിവെച്ചിരിക്കുകയാണ്. ഗായികയുടെ നിര്യാണത്തില്‍ രാജ്യത്ത് രണ്ട് ദിവസം ദുഖാചരണം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ബി.ജെ.പിയുടെ തീരുമാനം.

Read Also : ലതാ മങ്കേഷ്‌കറുടെ വിയോഗം: ഉത്തര്‍പ്രദേശില്‍ ബിജെപി പ്രകടന പത്രിക പുറത്തിറക്കുന്നത് മാറ്റിവെച്ചു

പത്രിക പുറത്തിറക്കുന്നതിനുള്ള പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യോഗി ആദിത്യനാഥ്, കെ.പി. മൗര്യ, സ്വതന്ത്ര ദേവ് സിംഗ് എന്നിവര്‍ രണ്ട് മിനിറ്റ് മൗനാചരണത്തിനുശേഷം പ്രകടന പത്രിക പുറത്തിറക്കുന്നത് മാറ്റിവെച്ചതായി പ്രഖ്യാപിക്കുയായിരുന്നു. ലതാജിയോടുള്ള ആദരസൂചകമായി ദേശീയ പതാക രണ്ടുദിവസം താഴ്ത്തിക്കെട്ടും.

രാമക്ഷേത്രവും കാശിക്ഷേത്രവും ഉയര്‍ത്തിപ്പിടിച്ചാണ് ബി.ജെ.പി ഇത്തവണയും തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പേ കാശി ധാം പദ്ധതിക്ക് ശതകോടികള്‍ പ്രഖ്യാപിച്ചത് ഗുണകരമാവുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്.
എന്നാല്‍, പ്രാദേശിക-ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്തി ഉത്തര്‍പ്രദേശ് പിടിക്കാമെന്നാണ് അഖിലേഷ് യാദവിന്റെ കണക്കു കൂട്ടല്‍. അഖിലേഷിനൊപ്പം ജയന്ത് ചൗധരി നേതൃത്വം നല്‍കുന്ന രാഷ്ട്രീയ ലോക് ദളും ശിവപാല്‍ യാദവിന്റെ പ്രഗതിശീല്‍ സമാജ്വാദി പാര്‍ട്ടിയും സഖ്യത്തിലുണ്ട്.

Story Highlights: modi criticize other parties

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here