Advertisement

ഒടുവിൽ മുംബൈ സിറ്റിക്ക് ജയം; ചെന്നൈയിനെ കീഴടക്കിയത് ഏകപക്ഷീയമായ ഒരു ഗോളിന്

February 6, 2022
Google News 1 minute Read

തുടർച്ചയായ ഏഴ് മത്സരങ്ങൾക്കു ശേഷം മുംബൈ സിറ്റി എഫ്സിക്ക് ജയം. ചെന്നൈയിൻ എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈ കീഴടക്കിയത്. 85ആം മിനിട്ടിൽ യുവതാരം വിക്രം പ്രതാപ് സിംഗാണ് മുംബൈക്കായി ഗോൾ നേടിയത്. ചെന്നൈയിൻ എഫ്സിക്കെതിരെ തന്നെയാണ് മുംബൈ അവസാനം വിജയിച്ചത്. അന്നും 1-0 ആയിരുന്നു സ്കോർ.

മത്സരത്തിൽ മുന്നിട്ടുനിന്ന മുംബൈ അർഹിച്ച ജയം തന്നെയാണ് നേടിയത്. ചെന്നൈയിൻ ചില അവസരങ്ങൾ സൃഷ്ടിച്ചെടുത്തെങ്കിലും മുംബൈയെ പരീക്ഷിക്കാനായില്ല. അവർക്ക് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാൻ സാധിച്ചതുമില്ല.

കേരള ബ്ലാസ്റ്റേഴ്സിനെതിരെ എതിരില്ലാത്തെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടതോടെയാണ് മുംബൈയുടെ ശനിദശ ആരംഭിച്ചത്. തുടർന്ന് കളിച്ച ഏഴ് മത്സരങ്ങളിൽ രണ്ടെണ്ണം പരാജയപ്പെട്ട മുംബൈ ബാക്കി അഞ്ചെണ്ണത്തിൽ സമനില വഴങ്ങി. ഈ പതിവിനാണ് ഇന്ന് മുംബൈ അന്ത്യം കുറിച്ചത്. ജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി മുംബൈ സിറ്റി അഞ്ചാം സ്ഥാനത്ത് എത്തി. ചെന്നൈയിൻ 19 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

Story Highlights: mumbai city won chennaiyin fc isl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here