Advertisement

പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് ഓര്‍മ്മിപ്പിച്ച്
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പര്‍കാശ് സിംഗ് ബാദല്‍

February 6, 2022
Google News 2 minutes Read

വാജ്‌പേയിയെപ്പോലെ ഉത്തമ നേതാവല്ല ഇപ്പോഴത്തെ പ്രധാനമന്ത്രിയെന്നും രാജ്യത്തെ ധ്രുവീകരിക്കാനുള്ള ശ്രമത്തിലാണ് മോദിയെന്നും
ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ പര്‍കാശ് സിംഗ് ബാദല്‍ പറഞ്ഞു. രാജ്യത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 94 കാരനായ ബാദല്‍. നേരത്തേ 11 തവണ അദ്ദേഹം എം.എല്‍.എയായിട്ടുണ്ട്. ( parkash singh badel)

അധികാരങ്ങള്‍ കേന്ദ്രീകരിക്കാനുള്ള മോദി സര്‍ക്കാരിന്റെ പ്രവണത രാജ്യത്തെ ദുര്‍ബലമാക്കുമെന്നും ഇതിനെ നേരിടാന്‍ പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്ന് ഒരു മുന്നണി രൂപീകരിക്കണമെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് പ്രാചാരണത്തിനിടെ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ പോരാടാന്‍ തനിക്ക് താല്‍പ്പര്യമില്ലായിരുന്നെന്നും എന്നാല്‍ പാര്‍ട്ടി തന്നോട് അഭ്യര്‍ത്ഥിച്ചതിനാലാണ് മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ സാന്നിധ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിക്കുമെന്നാണ് ബാദലിന്റെ അവകാശവാദം.

Read Also : രക്തസാക്ഷികളായ ആ കര്‍ഷകരെ കുറിച്ചാണ് എന്റെ ചിന്ത; പഞ്ചാബില്‍ ബിജെപിയുമായി സഖ്യമുണ്ടാകില്ലെന്ന് ശിരോമണി അകാലിദള്‍

എ.എ.പിക്ക് സംസ്ഥാനം പിടിച്ചെടുക്കാന്‍ മാത്രമേ ആഗ്രഹമുള്ളൂ. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിനും 1984ലെ കലാപത്തിനും കോണ്‍ഗ്രസ് ഉത്തരവാദിയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പഞ്ചാബിന്റെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടമാണ്. പഞ്ചാബില്‍ പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴെല്ലാം, അത് പരിഹരിക്കാന്‍ ശിരോമണി അകാലിദള്‍ മുന്‍പന്തിയില്‍ നിന്നിരുന്നു. 15 വര്‍ഷമാണ് ഞാന്‍ ജയിലില്‍ കിടന്നത്. ഞങ്ങളുടെ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ പരിധികളില്ലാതെ വികസനം നടത്തിയെന്നും ബാദല്‍ പറഞ്ഞു.

50 വര്‍ഷമായി ശിരോമണി അകാലിദളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നത് പര്‍കാശ് സിംഗ് ബാദലാണ്. 1969ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പര്‍കാശ് സിംഗ് ബാദലാണ് എപ്പോഴും പാര്‍ട്ടിയുടെ ചുക്കാന്‍ പിടിച്ചിരുന്നത്. 1969ന് ശേഷമുള്ള 10 തെരഞ്ഞെടുപ്പിലും അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല.

1969 മുതല്‍ 1985 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ അഞ്ച് തവണ ഗിദ്ദര്‍ബാഹ അസംബ്ലി മണ്ഡലത്തില്‍ നിന്നും 1997 മുതല്‍ 2017 വരെ അഞ്ച് തവണ ലാംബി മണ്ഡലത്തില്‍ നിന്നും അദ്ദേഹം വിജയിച്ചു. 1967ല്‍ ഗിദ്ദര്‍ബഹയില്‍ നിന്ന് ഹര്‍ചരണ്‍ സിംഗ് ബ്രാറിനോട് ബാദല്‍ പരാജയപ്പെട്ടിട്ടുണ്ട്.

Story Highlights: parkash singh badels election Campaign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here