Advertisement

ആര്‍.വാസു മരണത്തിന് കീഴടങ്ങി

February 6, 2022
Google News 1 minute Read
r vasu

പാലക്കാട് വടക്കഞ്ചേരിയില്‍ അഞ്ച് വര്‍ഷം മുമ്പ് ആര്‍ എസ് എസ് ആക്രമണത്തിന് വിധേയനായ സിപിഐഎം പ്രവര്‍ത്തകന്‍ ചികിത്സയിലിരിക്കെ മരിച്ചു. ചീരക്കുഴി സ്വദേശിയും സിഐടിയു ചുമട്ടുതൊഴിലാളിയുമായിരുന്ന ആര്‍. വാസുവാണ് മരിച്ചത്.

2017 ഫെബ്രുവരി 11 ന് രാവിലെ വാസുവിനെ കുണ്ടുകാട് പാര്‍ട്ടി ഓഫീസില്‍ കയറി ആര്‍എസ് എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ശരീരമാസകലം ഇരുപത്തഞ്ചോളം വെട്ടുകള്‍ കൊണ്ട വാസു ചികിത്സയിലിരിക്കെ വൃക്കരോഗത്തിനും അടിമപ്പെട്ടു. ഇന്നലെ രാത്രിയിലാണ് മരണം. കേസില്‍ പ്രതികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല.

Story Highlights: r vasu, cpim, rss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here